മൂങ്ങാക്കണ്ണുകള്
മൂങ്ങാക്കണ്ണുകള്
***
ചാഞ്ഞ മരത്തിലിരുന്നൊരു,
മൂപ്പന് മൂങ്ങയ്ക്ക്,
പിടലിയിളക്കാനായില്ല,
താഴെയൊന്നും കാണാനുമായില്ല.
കേട്ടു; പലചില കളപുള നാദം,
ജലപ്പരപ്പില്, ജലജീവികള്
ഒരുമിച്ചിരിയ്ക്കാം.
കുറിയൊരു പൊട്ടന്,
പരല് മീന് വീറിളക്കി,
"നോക്ക്, എന്റെ മേനിയ്ക്കെ--
ന്തോരഴക്, സപ്തവര്ണ്ണനൂലുകളല്ലെ,
ഊടും, പാവും തീര്ത്തതീ ചിറകുകളില്.
പളപളയ്ക്കും, നീലഗഗനത്തെ,
പ്രതിഫലിപ്പിയ്ക്കുമീ കണ്ണാടി
മാളികയെന്റെ വസതിയീ നീര്ക്കുടം.".
പരലോകത്ത് നിന്നൊരു
ത്തനെത്തി നോക്കി, മോഹിച്ചു--
വൊരു മീനിനെ വേള്ക്കാനായ്,
കൊതി പൂണ്ടത്രെ, അത്യധികം.
പക്ഷെ, എന്നെയാര്ക്കും, കിട്ടില്ല കെട്ടോ,
ഞാന് വഴുതിയോടും ധൃതിയില്,
മോഹിച്ചവന്, ദു:ഖാര്ത്തനായിരുന്നീ
തീരത്തില്, വര്ഷങ്ങളോളം.
പാവത്താനൊരു കൊച്ചുനൌക
തീര്ത്തു; എന്റെ രൂപത്തിലത്രെ.
ഒരു മൂങ്ങയെ, ഞാന് മോഹിച്ചു; എന്തിനോ?
ഒരുമിച്ച് സവാരി ചെയ്യാനും,
കൊച്ചുന്നാളില്, മറിച്ചിന്നു നിന്നെ,
ഞാന് വെറുക്കുന്നു നിന്നെയത്രയും,
നിന്റെ ശബ്ദവും,രൂപവും,ഭാവവുമെല്ലാം.
എല്ലാം ശ്രവിച്ച മാക്രിക്കുഞ്ഞും വിട്ടില്ല,
"നിന്റെ രക്ഷകന് ഞാന്,"
ഞാന് നിന്നെ വിടില്ല
ഭദ്രമായെന്റെ കവചത്തിലൊളിപ്പിയ്ക്കും".
എന്ന് പറഞ്ഞവന് കണ്ണടച്ചു,
ധ്യാനനിമഗ്നം വീര്പ്പിച്ചുയര്ത്തി,
ഉദരഗോളം വീറോടെ.
ചക്ഷുസ്സ് രണ്ടും ഉരുട്ടിയുയര്ത്തിയ നേരം,
തെറിച്ചു പോയവ, നേരെ മേലോട്ട്,
മൂങ്ങമൂപ്പന്റെ വിടര്ന്ന കപോലത്തി--
നിരുവശത്തായ് ജ്വലിച്ച
തീഗോളങ്ങളായ്, പറ്റിയിരുന്നത്രെ.
ജലജീവികളുടെ അത്തരം വാക്കുകള്,
കഥയില്ലാ ജല്പനമെന്നു കരുതി,
ജ്ന്യാനിയാം മൂപ്പനൊപ്പിച്ചു, മറുപടി,
മൂളിയും, തുപ്പിയും പാരില്,
പച്ചവിരിയില് നീളെ,നീളെ.
*************
Not connected : |