കുഞ്ഞാടുകള്‍ അറിയാത്തത്  - തത്ത്വചിന്തകവിതകള്‍

കുഞ്ഞാടുകള്‍ അറിയാത്തത്  

അധികാരമപ്പക്കഷണമാക്കി
അതുവടിത്തുമ്പിലെ നൂലിലാക്കി
ആട്ടിത്തെളിച്ചവഴിയിലൂടെ
ആടിക്കുഴഞ്ഞു നടന്നുപോകും
ആടറിയുന്നുവോഅങ്ങാടിവാണിഭം
ആകയാല്‍ഞങ്ങള്‍പിഴച്ചുപോണൂ
ആടിന്നലസതവന്നുപെട്ടാല്‍
ആവുന്നിടത്തിട്ടുതീറ്റനല്‍കും
ആറ്റിറമ്പത്തുമേയാനയയ്ക്കും
ആനന്ദലബ്ധിക്കുപോരയെങ്കില്‍
ആടിന്‍മഹത്വങ്ങളാലപിക്കാം
നാടിന്റ്റെപുണ്യമെന്നോതിയേക്കാം
വെട്ടംതലയില്‍തെളിഞ്ഞുവെന്നാല്‍
പട്ടിയെന്നാര്‍ത്തുപടിയിറക്കാം !


up
0
dowm

രചിച്ചത്:വി ടി സദാനന്ദന്‍
തീയതി:07-02-2013 09:33:22 PM
Added by :vtsadanandan
വീക്ഷണം:156
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me