കറുപ്പിന്റ്റെ അഴകേ .... - പ്രണയകവിതകള്‍

കറുപ്പിന്റ്റെ അഴകേ .... 

കാക്കക്കറുമ്പി നിന്‍കള്ളനോട്ടംകണ്ടെന്‍
കരളിനകത്തൊരു തുള്ളാട്ടം
കരിവീട്ടിക്കാതല്‍കടഞ്ഞതാംമേനിയെന്‍
കരഗതമാവണതെന്നാണ് ...

ഒരുനോക്കുകാണാന്‍കൊതിച്ചുഞാനെത്തുമ്പോള്‍
ഓടിയൊളിക്കുന്നതെന്തിനാണ്
മാന്‍മിഴിയാളേ നിന്‍മാദകഭംഗിയെന്‍
മനസ്സിനെമഥിക്കുന്നിതെത്രനാളായ്....

ചാമ്പയ്ക്കാതോല്‍ക്കുന്നനിന്നധരത്തിലെ
തേന്‍ചിരികാണുവാന്‍മോഹമുണ്ടേ
പറയാന്‍കൊതിച്ചിട്ടുംകഴിയാത്തതൊക്കെയും
പറയുവാനിന്നെനിക്കാശയുണ്ടേ ....


up
0
dowm

രചിച്ചത്:വി ടി സദാനന്ദന്‍
തീയതി:09-02-2013 01:19:35 AM
Added by :vtsadanandan
വീക്ഷണം:229
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me