അനാവൃഷ്ടി        
    മഴയെന്തേ വൈകുന്നു മണ്ണുവരളുന്നു 
 മലയാളമനസ്സിന്നുപിടയുന്നു 
 കേഴുന്നവേഴാമ്പല്‍കേട്ടറിവാകുന്നു
 കേരനാടിന്നുള്ളംപൊള്ളുന്നു 
 പച്ചപ്പ്‌മായുന്നുപാടംകരിയുന്നു 
 കൊച്ചിളംകാറ്റ്പിണങ്ങുന്നു 
 മുറ്റത്തെച്ചെപ്പിലുംക്ഷേത്രക്കുളത്തിലും
 മുന്നാഴിവെള്ളമെടുക്കാനില്ല
 ഇളവേല്‍ക്കുവാനിറ്റുതണലില്ല,പഥികന്നു
 തെളിനീരിനുറവയില്ലരുവിയില്ല 
 ചൂടാണകത്തുംപുറത്തുംവിശറികള്‍
 ചൂടുള്ളകാറ്റ്വിതറുന്നു 
 ചുറ്റുംനിറയുന്നചൂടുള്ളവാര്‍ത്തയ്ക്കു 
 ചോരതിളപ്പിക്കുമാവിയില്ല 
 തീയാണിടത്തുംവലത്തുംപതിവുപോല്‍ 
 തീര്‍ഥാടനത്തിന്നുതിരിതെളിഞ്ഞു ! 
      
       
            
      
  Not connected :    |