സ്ത്രീജന്മം  - തത്ത്വചിന്തകവിതകള്‍

സ്ത്രീജന്മം  

മദ്യത്തിന്‍ നിറമാര്‍ന്ന കണ്ണുകളില്‍
കാമമോ, ക്രോധമോ മൃഗത്രുഷ്ണയോ?
വീട് വിട്ടിറങ്ങിയ പെണ്‍കുട്ടിയെ
വേട്ടയാടുന്നിതാ നരകേസരികള്‍....... ..
ഓരോന്നായ് കാരുണ്യം ലേശവുമില്ലാതെ.

കുബേരനും കുചേലനും തുല്യരാം
ദേവാലയത്തിലും അവള്‍ക്കിടമിന്നുമീ
ഇരുപത്തൊന്നാം നൂറ്റാണ്ടിലും
മൂന്നു പടികള്‍ താഴെ മാത്രയാകവേ,

മാറ്റങ്ങള്‍ വരുത്തുവാനവില്ലാതെ,
വലിയ പുരോഹിത ശ്രേഷ്ടര്‍ പോലും
സാധൂകരിയ്കുന്നാ വിവേചനത്തെ
ക്രൂര ഫലിതങ്ങള്‍ ചോല്ലിയിവിടെ

സദാചാരത്തിന്‍ ബാലപാഠങ്ങള്‍
ചൊല്ലികൊടുക്കേണ്ട ഭവനങ്ങളില്‍
ഉയരുന്നിതാ സ്ത്രീ രോദനത്തിന്‍
നിലയ്ക്കാത്ത തപ്തനിശ്വാസങ്ങള്‍. ..

കാര്യങ്ങള്‍ ഇങ്ങനെയാകവേ എന്തേ
മറ്റുകാരണം തേടുന്നീ ക്രൂരതയ്ക്കിനി ?
പാഞ്ചാലിയും മഗ്ദാലേനയും തേടുന്നു
വീണ്ടും അവതാരങ്ങള്‍ക്കായിവിടെ.











up
0
dowm

രചിച്ചത്:
തീയതി:13-02-2013 03:25:14 PM
Added by :Georgekutty
വീക്ഷണം:178
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


lata
2013-02-13

1) നേര് പറഞ്ഞാല്‍ തല്ലുകൊല്ലുമെ.....


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me