ഫിസിക്സും കെമിസ്ട്രിയും പിന്നെ ബയോളജിയും..  - തത്ത്വചിന്തകവിതകള്‍

ഫിസിക്സും കെമിസ്ട്രിയും പിന്നെ ബയോളജിയും..  


അത്ര പുതിയതല്ല,
ഒരു ഫോര്‍മുല കണ്ടെത്തിയിട്ടുണ്ടെന്ന്
ജയില്ഭിത്തി
ഒരു ബ്ലാക്ക്ബോര്‍ഡാണെങ്കില്‍
ഒരു സ്പോടനത്തിന്റെ ശബ്ദവേഗം
ഗുണം
ജയിലിലെക്കുള്ളദൂരം
സമം
കൊലക്കയറിനുകീഴെ
ആടിക്കളിക്കുന്നജീവന്‍
ഒരു പഴുത്തഇലപോലെ
ഞെട്ടറ്റു താഴേക്ക്‌....
ആ ശവമേറ്റ്വാങ്ങാന്‍
പ്രണയം പുറത്തുകാത്തുനിന്നിരുന്നു
ആ കണ്ണുകള്‍ നിറന്ജിരുന്നു
ഇനി...
ഒരു ക്ലോസപ്പ് ഷോട്ട്
പെരുവിരലുകള്‍ കൂട്ടിക്കെട്ടിയ
രണ്ടു കാല്‍പ്പാദങ്ങള്‍
ദ്രിശ്യമായ്അകന്നുപോകുമ്പോള്‍
ഫ്രൈമില്‍ അവതാരകയുടെശബ്ദം
..മരിക്കും മുമ്പ് അയാള്‍ ഭാര്യക്ക്
അവസാനമെഴുതിയ കത്തില്‍ അയാളുടെ ,
ആഗ്രഹങ്ങള്‍ എന്തെല്ലാമായിരുന്നു..?
അതുവരെ ഒരു ഷോര്‍ട്ട് ബ്രേക്ക്‌..


up
0
dowm

രചിച്ചത്:
തീയതി:26-02-2013 11:09:47 AM
Added by :Mujeebur Rahuman
വീക്ഷണം:223
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :