ചിത്രശലഭം...       
    
 ഈ വരികള് നിനക്ക് വേണ്ടി കുറിച്ചിടാം
 എന്റെ ഹൃദയത്തിനുള്ളില്  പതിചിടാം
 പൂക്കള് കൊഴിക്കാതെ നിന്നെയും കാത്തു ഞാന് നിന്നിടാം 
 വന്നീടുകെന് ചിത്രശലഭമേ  ഈ വഴി
 
 ചുംബിച്ചുനര്ത്തുക എന്റെ മുകുളങ്ങളെ
 പകുത്തെടുതീടുക എന് പരാഗങ്ങളെ..
 തൊട്ടുരുമ്മിയിരിക്കാം നമുക്കന്നു
 ഹൃദയം കൊരുക്കാം  പരാഗം പരത്താം
 നിറങ്ങളാകാം നമുക്കന്നു മഴവിലായ് ഒരുമിച്ചു ചേര്ന്നിടാം
 പിന്നെ നീ  കാറ്റകുക
 പിന്നെ നീ മഴയാകുക
 തഴുകി തലോടുക എന്റെ ദലങ്ങളെ
 വൈകാതെ വന്നെടുകെന് ചിത്രശലഭമേ
 ഈ മലര്വാടിയില് ഞാന് തനിച്ചാകയാല് ..
 
 നിന്റെ വര്ണങ്ങളില് എന്റെ സ്വപ്നങ്ങള് തന്
 കുങ്കുമ തരികള് ഞാന് പകര്ന്നീടട്ടെ..
 നുകര്ന്ന് കൊള്കെന്റെ പ്രാണനാം മധുവും
 നിന്നത്മദാഹം മതിയാകുവോളം.. 
  മഴയില് നീ ചിറകൊട്ടി നനയാതെ നില്ക്കുവാന്
 എന് ദളങ്ങള് നിനക്കായ് നിവര്ത്തിടാം.. 
 വൈകാതെ വന്നെടുകെന് ചിത്രശലഭമേ
 ഈ മലര്വാടിയില് ഞാന് തനിച്ചാകയാല് ..
 
      
       
            
      
  Not connected :    |