പഴയ ചെന്നായയും പുതിയ ആട്ടിന്‍കുട്ടിയും - ഹാസ്യം

പഴയ ചെന്നായയും പുതിയ ആട്ടിന്‍കുട്ടിയും 

ആറ്റിലിറങ്ങിവെള്ളംമൊത്തും
ആട്ടിന്‍കുട്ടി തലപൊക്കി
വില്ലന്‍ചിരിയൊടുമുന്നില്‍ നില്പൂ
വിടനായുള്ളൊരുചെന്നായ
തെളിനീരുറവകലക്കിമറിച്ച
തെറ്റിനുശിക്ഷനടപ്പാക്കാന്‍
പഴയചരിത്രാവിഷ്ക്കാരത്തിനു
പതിയെകൊതിയൊടടുത്തപ്പോള്‍
പരിഹാസച്ചിരിചുണ്ടിലടക്കി
ഉരിയാടുന്നുകുഞ്ഞാട് :-
"പുതിയൊരുനിയമംനിലവില്‍വന്നതു
പാവംചേട്ടനറിഞ്ഞില്ലേ
ജീവിതകാലംമുഴുവന്‍നാട്ടിലെ
ജയിലില്‍കഴിയാന്‍കൊതിയായോ ?"
ചെന്നായോടിയവഴികളിലൊന്നും
പിന്നെപുല്ലുമുളച്ചിട്ടില്ല!


up
0
dowm

രചിച്ചത്:വി ടി സദാനന്ദന്‍
തീയതി:05-03-2013 10:56:35 PM
Added by :vtsadanandan
വീക്ഷണം:317
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


ben
2013-03-06

1) കാലികപ്രസക്തിയുള്ള കവിത .സദാനന്ദന് അഭിനന്ദനം .


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me