സാരോപദേശം !       
    നില്‍ക്കൂ മനുഷ്യാ!നിനക്കായിഞാനെന്റെ 
 നിലനില്പിനായ് നല്ലൊരുപദേശമേകിടാം
 മണ്ണിന്റെ മാറിടംമാന്തിപ്പിളര്‍ന്നുനീ 
 മാളികയേറണംമന്നനായ്‌വാഴണം 
 പെണ്ണിന്റെ കണ്ണുനീരുപ്പിന്റെ പൊന്‍വില
 എണ്ണിപ്പെറുക്കിനീകീശവീര്‍പ്പിക്കണം 
 പട്ടിണിക്കാരന്റെ ദാരിദ്ര്യരേഖയാം 
 ചട്ടിയില്‍കയ്യിട്ടുവാരണംതിന്നണം 
 അയല്‍വാസിദൂഷണംചൊല്ലിയെന്നാകിലോ 
 അവനുക്വട്ടേഷനൊന്നേര്‍പ്പാടുചെയ്യണം 
 നീ ചെയ് വതെന്തെന്നു നീഅറിഞ്ഞീടണം 
 നീക്കിയിരുപ്പിറ്റു ദൈവത്തിനേകണം
 ഇടതുകൈ ചെയ് വതുവലതുകൈഅറിയണം
 ഇടവിട്ട് ചുവടുകള്‍മാറ്റിച്ചവിട്ടണം  
 നീതിമാനെന്നു സ്വയംവിധിച്ചീടണം
 നീതീകരിക്കുവാന്‍കരുണാശ്രുവീഴ്ത്തണം
 നാണവും മാനവും നാടുകടത്തണം 
 നാളെ നീ നാടിന്റെ  നായകനാവണം!  
      
       
            
      
  Not connected :    |