വിലാപം  - മലയാളകവിതകള്‍

വിലാപം  

അവളെന്‍ മകളെന്‍സോദരി -
പ്രപഞ്ജ സത്യമാം ഭാരാതാംബ,
എവിടെ മര്‍ത്ത്യാനിന്‍ വിവേകമൊരു-
ദുശാസനെപോലലയുമ്പോള്‍ ....?

ഒരു ത്വരയുമില്ലാതലയുന്നൊരാ നിരുപദ്രവകാരിയാം-
ഭ്രാന്തനെന്നുമൊരാ പരിഹാസപാത്രം.
തെരുവിലെ ഭൌതിക ക്രീഡയില്‍ ലെയിക്കുന്നൊരാ ശുനക-
നെത്രെയോ ഭേദമീ മര്‍ത്ത്യനെക്കാള്‍.

മര്‍ത്ത്യാ ... നിര്‍ത്തൂ നിന്‍റെയീ കാഹള മവള്‍-
നിന്‍ സോദരീ, മാതൃത്വമേറിയ നാരി.
പിച്ചിച്ചീന്തിയ സത്നങ്ങളൊരിക്കലാ ജീവരെക്തം,
പ്രദാനം ചെയ്തനിന്‍മാതൃ ഹൃദയം.

ചുടുചോരയൊഴുകി മരവിച്ചകരങ്ങള്‍-
കൊണ്ടാവുതില്ലല്ലോ ഈ കംസനിഗ്രഹം
മതി...ഹേ..മര്‍ത്ത്യാ ആവതില്ലൊരിക്കലു-
മീമനോഹര തീരത്തൊരുജന്മം കൂടി.


up
0
dowm

രചിച്ചത്:venugopal
തീയതി:20-03-2013 10:33:08 AM
Added by :venugopal
വീക്ഷണം:206
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :