ആരോ വിളിക്കുന്നു
ആത്മഹത്യാമുനമ്പിൽചെന്നുനിൽക്കവെ
ആരോവിളിക്കുന്നിതെന്നെ
ഗൃഹപാഠഭാഗംപകർത്തിസഹായിച്ച
സഹപാഠിയായിരുന്നോനോ
സമരഭൂവിൽചോരവാർന്നുഞാനിഴയവേ
സഹനമന്ത്രംജപിച്ചോനോ
പൂർവാശ്രമത്തിൽസഖാവായിരുന്നിട്ടു
പുണ്യാശ്രമംപൂകിയോനോ
കൂടെനടന്നിട്ടുകുതികാലുവെട്ടിയ
കൂട്ടുകാരാരേലുമാണോ
കാൽവിരൽകൊണ്ടെന്റെപ്രണയചിത്രംവര -
ച്ചൊടുവിൽപിരിഞ്ഞുപോയോളോ
കൂട്ടിക്കിഴിച്ചിട്ടുനേട്ടംപരതുന്ന
കൂട്ടരാരെങ്കിലുമാണോ
അറിയില്ലെനിക്കൊന്നുമറിയില്ലൊരുപക്ഷെ
അവനെന്റെമനസ്സാക്ഷിയാവാം
അറിയേണ്ടെനിക്കൊന്നുമറിയേണ്ട ഞാനിതാ
അറിവിലലിഞ്ഞകലുന്നു..........
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|