യുദ്ധം ബാക്കിയാക്കുന്നത് ..
യുദ്ധംത്തന്നെ യുദ്ധംത്തന്നെ !
യുദ്ധംക്കൊണ്ടു നേട്ടമെന്തു ?
കോട്ടമല്ലേ കാണുന്നുള്ളൂ ?
യുദ്ധംവന്നാല്‍ സത്യംപോയി
സത്യംപോയാല്‍ മര്‍ത്യന്‍പോയി
മര്‍ത്യന്‍പോയി മര്‍ക്കടനാവും !
യുദ്ധത്തിന്റെ ലകഷ്യമെന്തു ?
ലക്ഷങ്ങള്‍ത്തന്‍ ലകഷ്യങ്ങളെ
ലജ്ജയില്ലാ ഇച്ഛക്കൊണ്ട്
കക്ഷത്താക്കി കുത്തീരിക്കും
കണ്ണില്‍ച്ചോര കാട്ടിടാത്ത
കശ്‌മലരേ കാട്ടാളരേ ...
കാട്ടുനീതി കാട്ടിടാതെ ...
കൂട്ടത്തോടെ കൊന്നിടാതെ !
രാജ്യത്തിന്റെ സമ്പത്തെല്ലാം
ഉന്നംവെച്ചു ചുട്ടെരിക്കും
പയ്യാരക്കാര്‍ പാവങ്ങളെ ...
പത്തുലക്ഷം കൊന്നിട്ടവന്‍
ചൊല്ലിടുന്നു ലക്‌ഷ്യംനേടി !
ലകഷ്യമെന്താ നേട്ടമെന്താ ?
ലക്ഷങ്ങളെ തെണ്ടിക്കുന്നു
കയ്യില്ലാത്തോര്‍ കാലില്ലാത്തോര്‍
ബന്ധുക്കളും സ്വന്തക്കാരും
കുട്ടികളും നഷ്ടപ്പെട്ടോര്‍
സ്വപ്നങ്ങളും സങ്കല്പങ്ങള്‍
എല്ലാമെല്ലാം നഷ്ടമായോര്‍ ...
എത്രയെത്ര ജീവിതങ്ങള്‍
ചുട്ടിട്ടിവന്‍ ചാമ്പലാക്കി !
ഹിരോഷിമ നാഗസാക്കി
വിയറ്റ്നാമിന്‍ സന്തതികള്‍
സദ്ദാമിന്റെ രാജ്യക്കാരെ
കാബൂളിന്റെ ചാരിത്ര്യത്തെ ...
ചൊല്ലിടുന്നു എന്നിട്ടിവന്‍
യുദ്ധത്തിന്റെ ലക്‌ഷ്യംന്നേടി !
ആയുധങ്ങള്‍ വിറ്റിടണം
മറ്റുള്ളോന്റെ രകതംവേണം
സമ്പത്തെല്ലാം കൊള്ളയടിച്ചു
സ്വന്തക്കാരെ പോറ്റിടുവാന്‍
ലജ്ജയില്ലേ നാണമില്ലേ !
കയ്യുക്കുള്ള കാര്യക്കാരെ,
ഡാര്‍വിനൊന്നും തെറ്റിയല്ല !
വിജനമാം തെരുവിന്റെ
ഇരുണ്ടോരാ കോണില്‍ന്നിന്നും
ഉയരുന്ന കുഞ്ഞിന്‍ത്തേങ്ങല്‍
നിദ്രാഭംഗം ഉണ്ടാക്കില്ലേ
കല്ലാലുള്ള ഹൃത്തുള്ളോരെ ?
യുദ്ധമെന്തു ബാക്കിയാക്കും ?
വട്ടമിട്ടു പറന്നിടും
ശവംത്തീനി പക്ഷികളെ ...
'പടപട'ശബ്ദത്തോടെ
നടന്നിടും ബൂട്ട്സുകളെ ...
'കുടുകുടു'ശബ്ദത്തോടെ
ശവംന്നീക്കും വണ്ടികളെ ...
വിങ്ങിവിങ്ങി കരഞ്ഞിടും
കുരുന്നുകള്‍ നിരാശ്രയര്‍ ...
തേങ്ങിത്തേങ്ങി കരഞ്ഞിടും
വിധവകള്‍ ഹതാശയര്‍ ...
നീറി നീറി ഒടുങ്ങിടും
അര്‍ദ്ധപ്രാണര്‍ മനുഷ്യരെ ...!
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|