കാലം ... - തത്ത്വചിന്തകവിതകള്‍

കാലം ... 

കാലം ...
അഗ്നിച്ചിറകുകള്‍ വീശി
പറന്നകലുന്നത്,
ആത്മാക്കളുടെ ഭൂമികയില്‍
അനന്ത നിദ്ര കൊള്ളുവാനാണ്...!
കലങ്ങി മറിഞ്ഞു, കൂലം കുത്തി,
പുറമേക്ക് ശാന്തമായി,
അകത്തു തിളച്ചു മറിയുന്ന
പ്രഹേളികയുടെ ലാവയുമായി;
അനന്തമനന്തമായി ...ഇനിയെത്ര നാള്‍..?
കാലം ...
ഇന്നലെകളുടെ കുപ്പത്തൊട്ടിയില്‍ നിന്നും കണ്ടെടുത്ത
അപൂര്‍വ്വ രത്നങ്ങളും;
ചീഞ്ഞു നാറി പുഴുവരിച്ച
സസ്കൃതികളും പേറി;
ഇന്നിന്റെ വൈരൂപ്യ മുഖത്തേക്ക്
കാര്‍ക്കിച്ചു തുപ്പി;
നാളെകള്‍ എന്ന പ്രതീക്ഷയുടെ
ചൂണ്ടയില്‍ കൊരുത്ത ഇര കാട്ടി മോഹിപ്പിച്ചു
അനുസ്യൂതം ഒഴുകിക്കൊണ്ടിരുക്കുന്നു ...
കാലം ...
നിഴലും, വെളിച്ചവും കൂടി ചേര്‍ന്ന്
ഉണ്ടാക്കിയ സസ്കൃതികളുടെ;
ഉത്ഥാന പതനങ്ങളുടെ
ശവഘോഷയാത്രകള്‍ കണ്ടു മടുത്തു;
കൊന്നും വെന്നും ചരിത്രത്തിന്റെ
അഴുക്കുചാലില്‍ വെന്തെരിഞ്ഞ
നാഗരികതകളുടെ ചാരവും പേറി;
ഇന്നലെകളുടെ യാഗഭൂമികളില്‍ നിന്നും കിട്ടിയ
അത്യപൂര്‍വ്വ ദിവ്യ വെളിച്ചം
തലമുറകളിലൂടെ പകര്‍ന്നു ;
അനുസ്യൂതമായ് ഒഴുകിക്കൊണ്ടിരിക്കുന്നു ...
കാലം ...
ക്ഷീണിച്ചു ,ശോഷിച്ചു പോയി ...
ചിറകടികള്‍ നേര്‍ത്തു നേര്‍ത്തു വരുന്നു ...
സമയം പൂജ്യമാകുന്ന
അനര്‍ഘ നിമിഷവും സ്വപ്നം കണ്ടു,
ഇഴഞ്ഞിഴഞ്ഞു... വീണ്ടും ....








up
0
dowm

രചിച്ചത്:Abdul shukkoor.k.t
തീയതി:27-04-2013 05:52:57 PM
Added by :Abdul shukkoor.k.t
വീക്ഷണം:188
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :