പിണക്കം  - പ്രണയകവിതകള്‍

പിണക്കം  

പറഞ്ഞാല്‍ തീരാത്ത പിണക്കമുണ്ടോ ഇന്നും...
പരാജയപ്പെട്ടുപോയി സഖീ നിന് മുന്നില്‍ ഞാന്‍...
മിണ്ടാന്‍ കൊതിച്ചപ്പോള്‍ കേട്ടില്ല ഒരക്ഷരം...
എന്‍ ഹൃദയതുടിപ്പിന്‍ അധരങ്ങളില്‍ നിന്നും...
എന്‍ നാവിന്‍ തുമ്പത്തു വിരിയുന്നതല്ലാം...
വെറും മാലിന്യങ്ങള്‍ മാത്രമാനല്ലേ സഖീ...
കേള്‍പ്പാന്‍ കൊതിപ്പിക്കും ശബ്ദമില്ലനിക്ക്...
കേട്ടാല്‍ അറക്കുന്ന ഗര്‍ജ്ജനം എന്നും...
കേട്ടൂമടുത്തത് കൊണ്ടത്‌ തന്നെയോ...
മിണ്ടാതിരിനു എന്‍ ശബ്ദം മുറിച്ചത്.......
ഞാന്‍ വേദനിക്കുന്നത് നിനക്കിഷ്ടമെങ്കില്‍ സഖീ...
വേദനിച്ചിടാം ഇനിയും തീ ചൂളയില്‍ നിന്നെങ്കിലും
ഹൃത്തില്‍ തറക്കുന്ന അമ്പുകള്‍ പോലെ നിന്റെ മൌനവും .
എന്‍റെ മരണമണിപോല്‍ കാഠിന്യമെന്നു ഞാന്‍ അറിയുന്നുണ്ട് സഖീ...
ഇല്ലിനി ഞാന്‍ ഉരയില്ല ഒരക്ഷരം നല്ലതാനെന്നാല്‍ പോല്‍....
എന്റെ നാക്കിനു താവിട്ടു ജയില്‍വാസം വിധിച്ചു ഞാന്‍...
നന്നാവില്ലെന്നു കണ്ടാല്‍ പിന്നെ കൊന്നുകളയുകല്ലേ നിവര്‍ത്തി....
കൊന്നുകുഴിച്ചിട്ടു ഞാന്‍ എന്‍റെ വാക്കുകള്‍ ഒന്നും പറയാതിരിപ്പാന്‍ വേണ്ടി



up
0
dowm

രചിച്ചത്:സാലിം നാലപ്പാട്
തീയതി:07-05-2013 05:56:21 PM
Added by :സാലിം നാലപ്പാട് ചെ
വീക്ഷണം:1005
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me