ശീര്‍ഷകമില്ലാത്ത കവിതകള്‍ - തത്ത്വചിന്തകവിതകള്‍

ശീര്‍ഷകമില്ലാത്ത കവിതകള്‍ 

ശീര്‍ഷകമില്ലാത്ത കവിതകള്‍

ചിത്തത്തിലോത്തിരി യുദ്ധങ്ങള്‍ ഒത്തു നടക്കിലും

ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും
നിന്നധരത്തില്‍ ഇത്തിരി ച്രിയും കൊണ്ട് നടക്ക
ഇതു ജീവിതം മതി മോഹനം

ഹരികുമാര്‍.എസ്

കരുത്തു നേടിയില്ലെന്റെ കറുത്ത കാമം
നിന്റെ ശ്വേത മനസിന്‍ അടിത്തട്ടില്‍
ഇടത്ത് നെഞ്ചില്‍ കുരുത്ത മോഹം
വേരോടിളക്കി മാറ്റനാകാതെ
കരങ്ങള്‍ ഇരുട്ടില്‍ തിരഞ്ഞൊരു
പാനപാത്രത്തിലെ മുന്തിരി ചാറും
തട്ടി മറിച്ചുവോ

ഹരികുമാര്‍.എസ്

വിടരും പൂവിന്നിതളിലും നിണം
അതിനില്ലലോ ഇത്തിരി മണം
ശോഭിചിടുന്നതത്രയും പണം
അതില്ലെങ്കില്‍ പിന്നെ പിണം

ഹരികുമാര്‍.എസ്

രാജഹംസമേ നിന്റെ വിന്മേഖ മേടവിട്ടെന്റെ
ആലോല കമ്ര നികുന്ജത്തിലെത്തുമോ
കണ്ണീരില്‍ കുതിര്‍ന്നോരെന്‍ മധുര സ്വപ്നങ്ങളെ
നിന്‍ മോഹന വിപന്ജികാ രാഗത്താല്‍ തഴുകുമോ

ഹരികുമാര്‍.എസ്


up
0
dowm

രചിച്ചത്:ഹരികുമാര്‍.എസ്
തീയതി:09-05-2013 04:48:17 PM
Added by :HARIKUMAR.S
വീക്ഷണം:276
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :