യാത്ര - തത്ത്വചിന്തകവിതകള്‍

യാത്ര 

ഇന്നലെ രാത്രിയില്‍
നീ എന്റെ ഉള്ളത്തില്‍
നിറയുന്ന തേങ്ങലായ്
കേറി വന്നു

ആരുടെ കാമത്തില്‍
കത്തി അമര്‍ന്നു നീ
നീറുന്നോരോര്‍മയായ്
മാറി നിന്നു

ജീവിത യാത്രയില്‍
ഭ്രാന്തമാം മനസിന്റെ
ആര്തിക്ക് നീ എന്തേ
പാത്രമായി

ആയിരം മോഹങ്ങള്‍
ഉള്ളിലൊതുക്കി നീ
ആരോടും പറയാതെ
യാത്രയായി

മധു പാന ലഹരിയില്‍
ക്രുരമാം നടനത്തില്‍
പൂവിന്റെ ജീവിതം
ഓര്‍മയായി

ആമോദ സ്വപ്‌നങ്ങള്‍
ആയിരം വര്‍ണങ്ങള്‍
ആകുല ചിന്തയില്‍
മാഞ്ഞു പോയി

വിറയാര്‍ന്ന ചുണ്ടുകള്‍
ചീറി അടുക്കുമ്പോള്‍
വിവശയായ് നീ എന്തേ
തൊഴുതു നിന്നു

വിടരാത്ത പൂവിന്റെ
മധുരങ്ങള്‍ നുണയുവാന്‍
പിന്നെയും മധുപന്മാര്‍
പാഞ്ഞു പോയി

ഇനിയില്ല യാത്രകള്‍
ഇനിയില്ല സ്വപ്നവും
അവയൊക്കെ മധുപന്മാര്‍
കൊണ്ടു പോയി

അരുമയം താരുണ്യം
അവനിയിലെത്തിച്ച
ആശരണര്‍ പിന്നെയും
നിന്നു തേങ്ങി

പൂവിന്റെ ഭംഗിയും
തേനിന്റെ മധുരവും
താങ്ങുന്ന തരുവിനും
ഭാരമായി

ഇനിയെത്ര മധുപന്മാര്‍
തന്നിലെന്നറിയാതെ
പിന്നെയും തീവണ്ടി
യാത്രയായി

ഇനി എത്ര രാത്രികള്‍
പുലരാത്ത രാത്രികള്‍
നീ എന്റെ ഹൃദയത്തില്‍
നീറി നില്‍ക്കും


up
0
dowm

രചിച്ചത്:ഹരികുമാര്.yes
തീയതി:09-05-2013 05:52:20 PM
Added by :HARIKUMAR.S
വീക്ഷണം:283
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :