പ്രണയം - പ്രണയകവിതകള്‍

പ്രണയം 

പറയുവാന്‍ മറന്നോരനുരാഗം
പഴയ കാലത്തിന്റെ ശ്രീരാഗം
പലകുറി ഇന്നെന്നില്‍ മടങ്ങി വന്നു
പ്രിയ സഖി നിന്നോര്‍മ്മ തെളിയുമ്പോള്‍

പലവട്ടം കാണുമ്പൊള്‍
പതിവായി ചിരിക്കുമ്പോള്‍
പറയാതെ പറയുമ്പോള്‍
പരിചിതം അറിയുമ്പോള്‍
പ്രിയ സഖി നീയെന്നില്‍
നിറഞ്ഞു നിന്നു

നാണത്താല്‍ സുസ്മിതം വിരിയുമ്പോള്‍
നാണിക്കും കവിളിലെ നുണക്കുഴിയില്‍
ഞാനെന്റെ പ്രേമം മറന്നുവച്ചു
ഞാനെന്റെ ഉള്ളം മറച്ചുവച്ചു

പറയാത്ത മൊഴികളില്‍
എഴുതാത്ത വരികളില്‍
വരയാത്ത ചിത്രത്തില്‍
ഞാന്‍ നിന്റെ രൂപം വരച്ചു വച്ചു
ഹൃദയത്തിന്നുള്ളില്‍ വരച്ചു വച്ചു

കാലത്തിന്‍ കല്ലോലമോഴുകുംപോള്‍
കാമിനി നാം പിന്നെ കാണുമ്പൊള്‍
നിടിലത്തില്‍ തൊടുകുറിക്കുയരെയായി
നീ നിന്റെ ജീവിതക്കുറി വരച്ചു
അതു കാണ്കെ ഹൃദയം പിടഞ്ഞു പോയി
അറിയാതെ നെടുവീര്‍പ്പുതിര്‍ന്നു പോയി

പറയുവാന്‍ മറന്നൊരു പ്രണയത്തെ
പരിത്യക്തമയൊരു മോഹത്തെ
പിന്നെയും ഞാനെന്തേ ഹൃത്തില്‍ വച്ചു
അറിയുവാന്‍ മറന്ന്നൊരു മാനസത്തെ
അരുരാഗ സാന്ത്രമം മാനസത്തെ
അവളെന്തേ ഉള്ളില്‍ കുറിച്ച് വച്ചു

പിന്നെയും പിരിയുമ്പോള്‍
വിരിയുന്ന ഹാസത്തില്‍
നീ നിന്റെ ഉള്ളം തുറന്നു വച്ചു
പറയാത്ത മൊഴികളാല്‍
ഇടറുന്ന ചുണ്ടിനാല്‍
ഞാനെന്റെ പ്രേമം
മറച്ചു വച്ചു


up
0
dowm

രചിച്ചത്:ഹരികുമാര്.എസ്
തീയതി:10-05-2013 12:59:32 PM
Added by :HARIKUMAR.S
വീക്ഷണം:721
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :