കൃഷ്ണഗീതി  - മലയാളകവിതകള്‍

കൃഷ്ണഗീതി  

വേപഥുവല്ലാതെ വേറൊന്നുമില്ലല്ലോ
കാരുണ്യ കണ്ണാ നിന്‍ കാല്‍ക്കല്‍ വയ്ക്കാന്‍ (2)
വേദനയല്ലാതെ വേറൊന്നുമില്ലല്ലോ
കാരുണ്യ വാരിധേഎന്റെയുള്ളില്‍
വേറിട്ടു നില്‍കാതെ മാനസം നീ തന്നില്‍
വെണ്ണ പോലലിഞ്ഞു ചേരുന്നു
വേപഥുവല്ലാതെ വേറൊന്നുമില്ലല്ലോ (2)
കാരുണ്യ കണ്ണാ നിന്‍ കാല്‍ക്കല്‍ വയ്ക്കാന്‍
വിശക്കുന്ന പഥികന്നു പ്രുഥുകവും നീ തന്നെ
തപിക്കുന്ന മനുജന്നു സാന്ത്വനം നീ തന്നെ
ജപിക്കുന്ന നാവിലെ നാമവും നീ തന്നെ
വേപഥുവല്ലാതെ വേറൊന്നുമില്ലല്ലോ
കാരുണ്യ കണ്ണാ നിന്‍ കാല്‍ക്കല്‍ വയ്ക്കാന്‍ (2)
അധരത്തിലുതിരും വാക്കിലും നില്‍ക്കില്ല
അതിനോത്തോരീണം നാവിലും നില്‍ക്കില്ല
അനുപമാമം നിന്‍ അപദാനങ്ങള്‍
മനസിലെ മാറാല മാറ്റണം നീയെന്നും
മരുവണം അവിടെന്നും സ്ഥിരമായി
മനസിജമാം മന്ത്രം അധരതിലുതിരുമ്പോള്‍
കൃഷണ ഹരേ ജയ കൃഷണ ഹരേ
വേപഥുവല്ലാതെ വേറൊന്നുമില്ലല്ലോ
കാരുണ്യ കണ്ണാ നിന്‍ കാല്‍ക്കല്‍ വയ്ക്കാന്‍ (2)


up
0
dowm

രചിച്ചത്:ഹരികുമാര്‍.എസ്
തീയതി:10-05-2013 02:32:09 PM
Added by :HARIKUMAR.S
വീക്ഷണം:331
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :