പൂച്ചകള്‍  - തത്ത്വചിന്തകവിതകള്‍

പൂച്ചകള്‍  

പൂച്ചകള്‍ ചിരിക്കുന്നവര്‍ ആയിരുന്നു
വാലില്‍ ചവിട്ടിയാലും കടിക്കാത്ത പൂച്ചകള്‍
കാലില്‍ തടഞ്ഞാലും കരയാത്ത
പൂച്ചകള്‍ .
ഇപ്പോള്‍ പൂച്ചകള്‍ കരയുക മാത്രമേ ചെയ്യുന്നുള്ളൂ
പരിണാമത്തിന്റെ ഏതു ഖട്ടത്തിലാണ് അവ
കരച്ചിലുകരായി തീര്‍ന്നത്
എന്ന് നമ്മള്‍ അറിയണം .
പൂച്ചകള്‍ പറയട്ടെ ;

"കൂട്ടുകാരനെത്തേടി അതിരുകള്‍ ലന്ഖിച്ച
ഒരു (മനുഷ്യന്റെ) വളര്ത്തു പൂച്ച ചത്തു
കൊന്നതാര്.
എന്തിനു വേണ്ടി .
അയല്‍വീടുകള്‍ നിതാന്ത ശത്രുതയില്‍
ആയിരുന്നു വത്രേ ;
അതിനു
ഒരു പാവം പൂച്ചയുടെ ജീവന്‍ "

പിന്നീട് പൂച്ചകള്‍ ചിരിച്ചതെ ഇല്ല
ഇപ്പോള്‍ കേള്‍ക്കുന്നു..
വാലില്‍ ചവിട്ടിയില്ലെന്കിലും
ചില പൂച്ചകള്‍ കടിക്കാനോരുംപെടുന്നു
പൂച്ചകള്‍ പണ്ടെങ്ങും ഇങ്ങനെ ആയിരുന്നില്ലല്ലോ . .


up
4
dowm

രചിച്ചത്:
തീയതി:10-05-2013 11:18:44 PM
Added by :Yoonus Mohammed
വീക്ഷണം:339
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :