കർഷകൻ  - മലയാളകവിതകള്‍

കർഷകൻ  

തിരുവിളക്കേന്തി ഉദിക്കും പ്രഭാദത്തെ
കുത്തരിക്കഞ്ഞാൽ വരവേല്പ്പൂ മന്നനവൻ
കണ്ണുനീർ തുള്ളിയിൽ വെന്ത മോഹമിത്
കണ്ണിലെന്നും കണിയായുള്ളത്

പുലരിപ്പെണ്ണ് ഉണരും മുമ്പേ
കോട മഞ്ഞിലും വഴിതെറ്റാതെ
കോടി സ്വപ്നം തളിരിതമാക്കാൻ
എത്തിടുന്നു വയലിലവർ

കരിപുരണ്ട മോഹങ്ങൾ കൊണ്ട്
വീണ മീട്ടുന്നു കിനാപാടത്ത്
സ്വപ്നത്തിൻ വിത്തുകൾ വിതക്കുന്നു
നാളത്തെ സ്വപ്നം തളിരിതമാവാൻ.


up
0
dowm

രചിച്ചത്:ഹബീബ് ദ റുമി
തീയതി:11-05-2013 05:42:21 PM
Added by :habeeb c
വീക്ഷണം:910
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :