സൗഹൃദം - മലയാളകവിതകള്‍

സൗഹൃദം 

തറവാട്ടു മുറ്റത്തെ ഒരു മുത്തി
മാവിന്റെ
തണലിൽ കിളിർത്തു തളിർക്കുന്ന
സൗഹൃദം
നിറമാർന്നൊരോർമ്മയിൽ
കനവായി മാത്രമെൻ
കരളിലൊരാതപ ജ്വാലയാ-
യെരിയുന്നു
കറയറ്റ വാക്കുകളില്ലാതെ
സൗഹൃദം
കപടത തിന്നു കൊഴുത്തൊരീ
കാലത്ത്
ഇനിയെന്റെ മാനസ മരുവി-
ലൊരിത്തിരി
നനവു പടർത്തി നീ വരിക
തേൻ മാരിയായ്...


up
0
dowm

രചിച്ചത്:വിജിൻ കെ നായർ
തീയതി:16-05-2013 08:44:47 AM
Added by :VIJIN
വീക്ഷണം:1877
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me