| 
    
         
      
      ഭിക്ഷാവിളക്ക്       കെട്ടുപോയെൻ സ്വപ്ന 
ദീപങ്ങൾ ആശതൻ
 അഗ്നിയില്ലെനിയും
 തിരികൊളുത്തീടുവാൻ
 
 നഷ്ടങ്ങളാം ഹിമ
 മാരിയിൽ തുഷ്ടിയാം
 വഹ്നിയണഞ്ഞു
 തമസ്സിലുറഞ്ഞു പോയ് .
 
 രക്തം മരവിച്ചു പോം
 പഴി വാക്കിനാൽ
 ശക്തിയറ്റെൻ മന
 ലക്ഷ്മിയാം വിഗ്രഹം.
 
 ചിത്രപതംഗങ്ങൾ
 ഇല്ലാത്ത വാടിപോൽ
 നിശ്ചലമായെന്റെ
 മാനസ ചിന്തകൾ.
 
 നീരോഴുക്കില്ലാത്ത
 ചോലയാം ജീവിത
 തീയിൽ ഉരുകുക-
 യാണെൻ ഞരമ്പുകൾ
 
 ഓർത്താലറയ്ക്കുന്ന
 ഓർമ്മകൾ പാതയിൽ
 ഗർത്തങ്ങളായി
 പരിണമിച്ചീടവേ,.
 
 ദുഖഭാരത്തിന്റെ
 ഭാണ്ഡവും പെറിയീ
 ഉഷ്ണം വമിക്കുമഴൽ
 വഴിയിൽ പുക
 
 ശിഷ്ടകാലത്തെ
 മറച്ചു ഞാനന്ധനായ്
 ഭിക്ഷാ വിളക്കു
 തരികയെൻ ദൈവമേ
 ,..
 
 
      
  Not connected :  |