പുഴയും കവിയും
കരളിലെരിത്തീ
പടർന്നു കേറുന്നു
അതി ദാരുണമാം
മരണം
മുല നുണയാൻ
പോയ കുഞ്ഞാണതമ്മയെ
പുണരുവാൻ കൈകളാം
അലകളില്ലാതെ..
കൊല ചെയ്തതാ-
രെന്നറിയാമതെങ്കിലും
അവനാണിവിടെ ഭരണം..
ചേലകളൊക്കെയും
കീറിപ്പറിഞ്ഞവൾ
നാണം മറയ്ക്കുവാൻ
ഇല്ലാതെ നഗ്നയായ്
കണ്ണീരുറഞ്ഞു കിടപ്പൂ.
പൂഴിയിലാഴ്ത്തുവാൻ
ആളില്ല കാക്കകൾ
കൊത്തി വലിച്ചു
ഭുജിപ്പൂ..
കണ്ണീരിലാണ്ട
കവിഹൃദയം
ഇണത്താരിനെ
തേടി നടപ്പൂ.
കണ്ണീർ തുടച്ചു
വിരഹമുതിർത്തവൻ
കാമിനീ മോക്ഷത്തിനായി
തൻ തൂലികത്തൂവലാൽ
മനം നീറ്റുന്ന
തീയ്യിൻ ശരം
രചിക്കുന്നു..
Not connected : |