സമയാന്തരം - മലയാളകവിതകള്‍

സമയാന്തരം 



ജാലകച്ചില്ലിന്‍ പൊടി നീ തുടയ്ക്കുക
നീലനിലാവിന്‍ കിനാവുകള്‍ കാണുക.

പാതയില്‍ തിങ്ങിടും ജീവിതം സംഘര്‍ഷ-
ഭൂതം പിടിച്ചു കുലുക്കിക്കളിക്കവെ
താഴേയ്ക്കുതിര്‍ന്ന പൊന്‍മുത്തുകള്‍ തേടി നാം
കേഴേണ്ട, വാഴ്‌വിന്റെ ചിപ്പികളാണു നാം

സങ്കല്‍പസാന്ദ്രം കണക്കിന്നമൂര്‍ത്തമാം
ചിന്തകള്‍, വാക്കിന്‍ ത്രിശ്ശൂലങ്ങള്‍, നേരുകള്‍
‍നോവിന്‍ കയങ്ങളിലെന്നെയിന്നാഴ്ത്തവെ,
നീ മാത്രം, മാത്രകള്‍‌,‍ക്കര്‍ത്ഥങ്ങളേകുവാന്‍

‍കൈതട്ടി മാറ്റും വികാര വിക്ഷുബ്ധത
കൈ കോര്‍ത്തു നില്‍ക്കും നിഗൂഢ നിശ്ശബ്ദത
നമ്മിലകന്ന സമാന്തര രേഖകള്‍
തമ്മില്‍ കുരുങ്ങി മയങ്ങുന്ന ശാന്തത.

ജാലകച്ചില്ലുകള്‍ തെല്ലു തുറക്കുക
ജാതകദോഷങ്ങള്‍ തീര്‍ക്കട്ടെ കാറ്റുകള്‍..


up
0
dowm

രചിച്ചത്:Raji Chandrasekhar
തീയതി:13-12-2010 12:53:03 PM
Added by :prakash
വീക്ഷണം:147
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :