പ്രകൃതിയെന്നെ കൃപയോടെ നോക്കുന്നൂ - മലയാളകവിതകള്‍

പ്രകൃതിയെന്നെ കൃപയോടെ നോക്കുന്നൂ 

പ്രകൃതിയെന്നെ കൃപയോടെ നോക്കുന്നൂ.

കൈതവം കളഞ്ഞേതു പുല്‍മേട്ടിലും
ശൈശവം ഞാന്‍ കളിച്ചു തിമിര്‍ക്കുന്നു
കുന്നിലേറുന്നു ചോരത്തിളപ്പുമാ-
യെന്നിലേറും മദോന്മത്ത യൌവ്വനം.
കാടുകള്‍ക്കുള്ളിലേറെ നിഗൂഢമാം
ജീവചോദനതന്‍ പൊരുള്‍ തേടുന്നൂ

മലമടക്കില്‍ പതഞ്ഞു പൊങ്ങുന്നു ഞാന്‍
മലയിടുക്കില്‍ കുതിച്ചു താഴുന്നു ഞാന്‍
നദിയിലെല്ലാം തകര്‍ത്തൊഴുകുന്നു ഞാന്‍
ചുഴിയിലേറ്റം വിവശ,മാഴുന്നു ഞാന്‍

എന്റെ കോശങ്ങള്‍ മന്ത്രിപ്പു മന്ദ്രമായ്‌
നിന്മടിത്തട്ടിലെന്നെ,യുറക്കുക.


up
0
dowm

രചിച്ചത്: Raji Chandrasekhar
തീയതി:13-12-2010 02:46:08 PM
Added by :prakash
വീക്ഷണം:160
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me