നിറവ്‌ - മലയാളകവിതകള്‍

നിറവ്‌ 

പഴമതന്‍ പാഴ്‌മുറക്കെട്ടിനുള്ളില്‍
പഴകിയ മോഹം തെറുത്തു കേറ്റി
മറവിതന്നാഴത്തിലാഴ്ത്തിയിട്ടൂ
പിറവിയേ വേണ്ടവയ്ക്കെന്നു നണ്ണി
അഴലിന്‍ കയങ്ങളിലാഴ്‌ന്നിടുന്നോ-
നഴകേഴു,മെന്തിനാ,യെന്തിനായി..?

അവിടെത്തി,പ്പാതിരാ പക്ഷി പാടീ
കവി വീണ്ടു,മെന്തിനോ കേണിടുന്നൂ
അകലെയായ്‌ തൂമഞ്ഞു മൂടിടുമ്പോള്‍
പകയോടെ പൊങ്ങേണ്ട സൂര്യനെങ്ങോ
മനതാരില്‍ നൂല്‍വല കെട്ടി താനേ
കുനിയും ശിരസ്സുമായ്‌ നൂണ്ടു കേറി
ചുടു നിണം കൊണ്ടവനക്ഷരവും
കുടുകുടെ,യശ്രുവും വാര്‍ത്തിടുമ്പോള്‍
അവിടെത്തിപ്പാതിരാ പക്ഷി പാടീ
കവി തേടും സത്യം ഞാന്‍ കണ്ടുവെന്നായ്‌
കവിതയീ വരികളില്‍ വഴിയുമെന്നായ്‌
അരുമയോടാനന്ദ,മേകുമെന്നായ്‌..


up
0
dowm

രചിച്ചത്: Raji Chandrasekhar
തീയതി:13-12-2010 03:05:01 PM
Added by :prakash
വീക്ഷണം:164
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :