നിനക്കായ്,.. - പ്രണയകവിതകള്‍

നിനക്കായ്,.. 

ഒരു മഹാ സൂര്യന്റെ
വദനം ജ്വലിക്കുന്ന
മണലാഴിയാമെന്റെ
ഹൃദയത്തിലന്നു നീ
കുളിരാർന്ന സ്നേഹമാം
മഴമുല്ല മൊട്ടുകൾ
വിതറിയതറിയാതെ
ഓർത്തുപോയിന്നു ഞാൻ

ഒരു കണ്ണി മാങ്ങ തൻ
രുചിയുള്ളോരോർമ്മയെൻ
സ്മരണ തൻ വാതിലിൻ
പടിമേലെ നിൽക്കവേ
സുഖമുള്ളോരനുഭൂതി-
യാകയാലെൻ മിഴി-
യുറവകൾ അരുവിയായ്
ഒഴുകിത്തുടങ്ങവേ

കളഭ സുഗന്ധം
പൊഴിയുന്ന നിൻ നെറ്റി
മലരും മുഖേന്ദുവും
നിറയുകയായ് മനം.

പറയുവാനാകാതെ -
യുഴറുകയാണെന്റെ
നാവും മഷിപ്പാൽ
ചുരത്തുന്ന ചിത്തവും

വരുമെന്നറിയില്ല
എങ്കിലും ഞാനെന്റെ
മധുരമാമാശ തൻ
വിത്തുകൾ പാകിയീ
അനുരാഗ കേദാര
സാഗര തീരത്ത്
തനിയേയിരിക്കുക-
യാണെൻ മനോഹരീ...


up
1
dowm

രചിച്ചത്:വിജിൻ കെ നായർ
തീയതി:17-05-2013 04:26:06 PM
Added by :VIJIN
വീക്ഷണം:1101
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


aswathi
2013-05-21

1) ഒരു നൂറാശംസകൾ ...ഇനിയും നിന്റെ തൂലികയിൽ നിന്നും ഒഴുകട്ടെ മനോഹരമാം കാവിതകൾ...

Ullas
2013-05-21

2) അടിപൊളി .......ബെസ്റ്റ് മച്ചാ !!!!!


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me