ഒരു തുള്ളി മഴയൊന്നുതിരുമെങ്കിൽ.....! - തത്ത്വചിന്തകവിതകള്‍

ഒരു തുള്ളി മഴയൊന്നുതിരുമെങ്കിൽ.....! 

ഒരു കുട്ടി കവിത

***********************************
ഒരു തുള്ളി മഴയൊന്നുതിരുമെങ്കിൽ.....!
***********************************

ഒരു തുള്ളി മഴയൊന്നുതിരുമെങ്കിൽ
ഒരു കുളിരെന്നാത്മാവിലും ചൊരിയും
ഒരു തുടിപ്പെൻ ഹൃദയത്തിലും മുഴങ്ങും
ഒരു പുളകമെൻ മനസ്സിലുണരും
ഒരു നനവെൻ നാവിലുമൂറും
ഒരുണർവെൻ സിരകളിൽ പടരും
ഒരു ത്രാസമെൻ മസ്തിഷ്കമറിയും
ഒരു മാത്രയൊന്നുണരാൻ കഴിയും

ഒരു തുള്ളി മഴയൊന്നുതിരുമെങ്കിൽ
പുഴകൾ ഓളങ്ങളാലിളകിയൊഴുകും
ഒരു ജീവൻ മണ്ണിൽ മുളച്ചു പൊന്തും
വയലേലകൾ പൊൻകതിർ ശോഭ തൂകും
തോപ്പുകൾ ഹരിതക കാന്തി നൽകും
കാലികൾ കുളമ്പടിച്ചോടി ക്കൂടും
പൂമ്പാറ്റകൾ പൂവിൽ നിറഞ്ഞുപറക്കും
പക്ഷികൾ കൂജന ഗാഥ പാടും
വേഴാമ്പൽ വിളിച്ചാർത്തുല്ലസിക്കും
മയൂരങ്ങൾ പീലി വിടർത്തിയാടും

ഒരു തുള്ളി മഴയൊന്നുതിരുമെങ്കിൽ
ഒരു തുള്ളിയും പഴാതെ കാക്കുക നാം
ഒരു തുള്ളി പോലും ദൈവ ദാനം
ഒരു തുള്ളി പോലും ജീവ ദാനം
ജീവൻ തുടിക്കാനൊരു തുള്ളി വേണം
ജീവനു വേണ്ടി നിലനിർത്തുക നാം....!

മെഹബൂബ്.എം
തിരുവനന്തപുരം


up
-1
dowm

രചിച്ചത്:മെഹബൂബ്.എം
തീയതി:17-05-2013 05:12:05 PM
Added by :Mehaboob.M
വീക്ഷണം:266
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :