നിള ഒഴുകുകയാണ്...!
നിള ഒഴുകുകയാണ്...!
*******************
നിള ഒഴുകുകയാണ് 'നിറ' നീരുമായി
നിലങ്ങൾക്ക് വിളനിലമായി നിറഞ്ഞ ഒഴുക്ക്
നിറപറകൾ കൊയ്തുനിറച്ച ഓർമകളുമായ്
നൂറു നൂറു വർഷങ്ങളായി ഇപ്പോഴും - 'നിലം' കാണാത്ത വഴികളിലൂടെ
പതിനായിരങ്ങൾക്ക് ജീവന്പകർന്ന്
പതിനായിരങ്ങൾക്ക് കുളിർമയേകി
പതിനായിരങ്ങളെ താലോലിച്ച്
പാരവാരത്തിലേക്കുള്ള ഒഴുക്ക് !
നിള നൽകിയ ജീവന്റെ ഒരംശം തിരികെ നൽകിയാൽ
നിള നൽകിയ കുളിരിന്റെ ഒരുതരി തിരിച്ചു നൽകിയാൽ
നിളയെ ഒരുനേരം തലോലിച്ചാൽ - അന്നേരം
നിളയൊഴുകും - വേനലിനു ശിശിരമായി നിറഞ്ഞൊഴുകും !
നൈൽ ഒരു സംസ്കാരമായിരുന്നു; യൂഫ്രട്ടീസും ടൈഗ്രീസും !
നാനാദേശത്തേക്ക് ഒഴുകിയ ആമസോണിന്റെ തീരങ്ങളും
നിലക്കാതെ ഒഴുകിയ സിന്ധുവും - നിളയൊഴുകുമൊരു സംസ്കാരമായ്
നളിനപുളിനങ്ങളിലൂടെ പുഴയായ് - ഭാരതപ്പുഴയായ് !
മെഹബൂബ്.എം
തിരുവനന്തപുരം
Not connected : |