കുഞ്ഞുറങ്ങട്ടെ.... - തത്ത്വചിന്തകവിതകള്‍

കുഞ്ഞുറങ്ങട്ടെ.... 

കുഞ്ഞിക്കുസൃതികൾ
കാണിച്ചുക്ഷീണിച്ചു
കുഞ്ഞുറങ്ങുന്നു ..
ചുറ്റുംനടക്കുന്നപേക്കൂത്തറിയാതെ
കുഞ്ഞുറങ്ങുന്നു ...
കാത്തിരിക്കുന്നകഴുകന്റെകണ്ണിലെ
ക്രൗര്യവുംകത്തുന്നകാമവും
അറിയാതെ
കുഞ്ഞുറങ്ങുന്നു ...
അമ്മിഞ്ഞനൊട്ടിനുണയുന്നതോർക്കവേ
കുഞ്ഞിളംചുണ്ടുകൾമെല്ലെവിടർത്തിയാ
കുഞ്ഞുറങ്ങുന്നു ..
താരാട്ടുമൂളിയമുത്തശ്ശിക്കണ്ണുകൾ
താനേനിറയുന്നതെന്തിനെന്നറിയാതെ
കുഞ്ഞുറങ്ങുന്നു ...
ലാറ്റക്സ്പോൽനീണ്ടുനീണ്ടുപോം
സീരിയൽകരളിൽകൊളുത്തി
സൂക്ഷിക്കുന്നോരമ്മയുടെ
ലാളനമില്ലാതെകുഞ്ഞുറങ്ങുന്നു...
പീഡനവാർത്തകൾ കൊത്തിവലിക്കുന്ന
പീറപ്രഭാഷണംചാനലിൽചികയും
പിതാവിന്റെവാത്സല്യമൊട്ടുമേകിട്ടാതെ
കുഞ്ഞുറങ്ങുന്നു ...
കുഞ്ഞുങ്ങളെക്കുറിച്ചൊട്ടുമേയോർക്കാതെ
കൂട്ടാളിതന്നുടലൊട്ടിപ്പിടിച്ചു നാം
നന്നായുറങ്ങി ഉണർന്നെണീക്കുന്നൂ ....


up
1
dowm

രചിച്ചത്:വി ടി സദാനന്ദൻ
തീയതി:17-05-2013 10:09:26 PM
Added by :vtsadanandan
വീക്ഷണം:192
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :