വിരമിക്കൾ - മലയാളകവിതകള്‍

വിരമിക്കൾ 

ചുറുചുറുക്കിന്റെ ദിനം കടന്നുപോയിരിക്കുന്നു............

വര്ധക്യത്തിന്റെ പൊന്മണി നെറുകയിൽ വീഴുമ്പോൾ

ഞാന് അറിഞ്ഞിരുന്നില്ല പിരിയാൻ സമയമായി എന്ന്........

അലച്ചിലും ക്ലേശവും ഭാരമായി തോനിയ കാലം

സഹപ്രവര്ത്തകരും സ്നേഹിതരും ചുറ്റിനും നിന്നു

തലവേദന പിടിച്ച നാളുകൾ ഏറെ

ജോലി ഭാരം മുഴുവൻ തലയിലേറ്റി

വിശേഷ ദിവസങ്ങൾ പോലും അറിയാതെ പോയി

നഷ്ടമായി അന്നെനിക്ക് തോനീ എങ്കിലും

ഇന്നത്‌ ഓർക്കുമ്പോൾ സുഖം തോന്നുന്നു

നിറഞ്ഞ കണ്ണുകളോടെ

പൊട്ടുന്ന ഹൃദയത്തോടെ

എന് സഹപ്രവര്തകരോട് വിടപറഞ്ഞിടട്ടെ.......

കുട്ടികാലവും, യവ്വനവും,

കൌമാരവും കടന്നുപോയിരിക്കുന്നു

ഇതാ ഞാന് വാർധാക്യത്തിൽ

ഇനിയുള്ള ഏകാന്ത ജീവിതത്തിൽ ഒര്ക്കാൻ

കുറച്ചു നല്ല ഓർമ്മകൾ മാത്രം

എല്ലാത്തിനും എല്ലാത്തിനും ഞാന്

നന്ദി പറഞ്ഞിടട്ടെ.............


up
0
dowm

രചിച്ചത്:ജി നിഷ
തീയതി:30-05-2013 11:35:59 AM
Added by :G Nisha
വീക്ഷണം:139
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :