മയിൽ‌പീലി തുമ്പിൽ ..! - തത്ത്വചിന്തകവിതകള്‍

മയിൽ‌പീലി തുമ്പിൽ ..! 

===================
മയിൽ‌പീലി തുമ്പിൽ ..!
===================

മയിൽ‌പീലി
തുമ്പിലൊരു
മഴതുള്ളി
തെളിഞ്ഞു നിന്നു

കണ്‍പീലി
തുമ്പിലൂടെ
കണ്‍ കുഴിയിൽ
നിറഞ്ഞു വന്നു !

കണ്ണറിഞ്ഞു കഥയറിഞ്ഞു
മയിൽ‌പീലി തുണ്ടു പറന്നു
കണ്ണിമയൊന്നുയർത്തി വെട്ടി
കണ്‍തടങ്ങൾ നിറഞ്ഞൊഴുകി ..!

കണ്ണിമച്ചാൽ
കഥ പറയും
കണ്‍തുറന്ന്
മഴ തൂകും
മയിൽ‌പീലി
തുമ്പിലൊരു
മഴതുള്ളി
തെളിഞ്ഞുവരും !

മയിൽ‌പീലി
തുണ്ടുപോലെ
തുണ്ടു തന്നെ
ജീവിതവും ...!
കണ്ണിമയൊന്ന-
ടഞ്ഞു പോയാൽ
അത്ര തന്നെ
ജീവിതവും ...!

മെഹബൂബ്.എം
തിരുവനന്തപുരം


up
0
dowm

രചിച്ചത്:മെഹബൂബ്.എം
തീയതി:01-06-2013 09:50:08 PM
Added by :Mehaboob.M
വീക്ഷണം:238
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me