മസ്സിലൊരു സുഷിരമുണ്ട് ....! - തത്ത്വചിന്തകവിതകള്‍

മസ്സിലൊരു സുഷിരമുണ്ട് ....! 

മസ്സിലൊരു സുഷിരമുണ്ട് ....!
-----------------------------------------------

മനസ്സിലൊരു സുഷിരമുണ്ടെവിടെയോ
എക്സ്റേയിൽ പതിഞ്ഞിട്ടില്ല
സ്കാനിങ്ങിൽ തെളിഞ്ഞിട്ടുമില്ല
ടെലിപ്പതിയിൽ ചിലപ്പോൾ വെളിവായേക്കാം !

ഒർക്കുന്നതൊന്നും ഉറക്കുന്നില്ല
പറയുന്നതൊന്നും പതിയുന്നുമില്ല
കേൾക്കുന്നതൊക്കെ ഉതിർന്നുപോകും
വായിക്കുന്നതൊക്കെ വാർന്നുപോകും !

നല്ലതൊക്കെ നിലത്തുപോയി
തിയ്യതൊക്കെ തങ്ങി നിന്നു
മറക്കേണ്ടതൊക്കെ മറയാതെ നിൽക്കും
മറച്ചുവെച്ചതൊക്കെ പുറത്തു വരും !

മനസ്സോടു മനം ചേരുന്നില്ല
മനനം ചെയ്താൽ മനമുരുളും
മനുജർക്കൊക്കെ മനമിരുളും
മാനസരെല്ലാം മാനിക്കില്ല !

മസ്സിലൊരു സുഷിരമുണ്ട്
മനതാരു പിളർക്കാനറിയില്ല
മനസ്സെവിടെയെന്നറിയില്ല
മാനോമാപിനി കണ്ടതുമില്ല ...!

മെഹബൂബ്.എം
തിരുവനന്തപുരം


up
0
dowm

രചിച്ചത്:മെഹബൂബ്.എം
തീയതി:01-06-2013 09:43:57 PM
Added by :Mehaboob.M
വീക്ഷണം:197
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :