നീ..... - മലയാളകവിതകള്‍

നീ..... 

നിന്നെക്കുറിച്ചുള്ള ചിന്തകൾ
ഒഴിയബാധകളാണ് ..
ഒരു വെള്ളത്തുണി മൂടി
നിന്നെ ചിലർ കൊണ്ടുപോയി...
അന്നവിടെ ഒഴുകിയത്
ചുടു കണ്ണീരായിരുന്നു ...
നിന്റെ വേർപാട്
എന്നെന്നെക്കുമായിരുന്നു....
നീ വലിച്ചു തീർത്ത
സിഗരറ്റ് തുണ്ടുകൾ
എന്നെ നോക്കി ചിരിച്ചു...
നീ എന്റേത് മാത്രം
ഞാൻ അഹങ്കരിച്ചു..
നീ നിന്റെ സ്നേഹം
വിലക്കാൻ ഒരുങ്ങി...
അപ്പോഴേക്കും
നിന്റെ ഇറചിചീളുകളിൽ നിന്നും
രക്തം വാർന്നോഴുകുന്നുണ്ടായിരുന്നു...
എനിക്ക് നിന്നെപ്പോലെ
ആകണമായിരുന്നു..
നിന്നെപ്പോലെ വസ്ത്രം ധരിക്കണം..
നിന്നെപ്പോലെ സംസാരിക്കണം...
നിന്നെപ്പോലെ ചിരിക്കണം...
..........................................
..........................................
..........................................
കാരണം..,,
എനിക്ക് ആരെയാണ് ഏറ്റവും ഇഷ്ടം?
........................................................
എന്നെത്തന്നെ...
പിന്നെ ആരെയാണ്?
.......................................................
വീണും എന്നെത്തന്നെ...
അങ്ങിനെ,..
ഞാൻ നീയാകണം..
നീ ഇല്ലാതാകണം...


up
0
dowm

രചിച്ചത്:FATHIMA ANISA. K
തീയതി:03-06-2013 11:38:57 PM
Added by :FATHIMA ANISA. K
വീക്ഷണം:238
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


aseela
2013-06-05

1) കവിത വളരെ നന്നായിട്ടുണ്ട്

aseela
2013-06-05

2) ഇഷ്ട്ടപ്പെട്ടു nannayittund

aseela
2013-06-05

3) ഇഷ്ടപ്പെട്ടു നന്നായിട്ടുണ്ട്

gopakumar
2013-06-05

4) ഇഷ്ടപ്പെട്ടു നന്നായിട്ടുണ്ട്


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me