ഉന്മാദം - തത്ത്വചിന്തകവിതകള്‍

ഉന്മാദം 

ഉന്മാദമേ ഞാന്‍ നിന്നെ പ്രണയിക്കുന്നു
വിഷാദത്തിന്റെ കനലുകളില്‍
നീ മഴയായി ഒഴുകുക.
ഓര്‍മ്മയുടെ കവാടങ്ങളില്‍
മറവിയുടെ ബന്ധനങ്ങള്‍ തീര്‍ക്കുക
പ്രണയ പുഷ്പങ്ങള്‍ നീ പറിച്ചെടുക്കുക
എന്റെ ഹ്രദയം ശൂന്യമാക്കുക.
കണ്ണുനീരില്‍ അട്ടഹാസത്തിന്റെ
ഓളങ്ങള്‍ തീര്‍ക്കുക.
ഉന്മാദമേ ഞാന്‍ നിന്നെ പ്രണയിക്കുന്നു..
മസ്തിഷ്കങ്ങളില്‍ അന്ധകാരത്തിന്റെ
വെളിച്ചം പകരൂ..
നഷ്ടസ്വപ്നങ്ങളുടെ താഴ്വാരങ്ങളില്‍ നിന്നും
മിഥ്യയുടെ പുല്‍മേടുകളിലേക്ക്
നീ എന്നെ യാത്രയാക്കൂ..
നീ തീര്‍ത്ത സ്വാതന്ത്ര്യത്തില്‍
എന്റെ പൊയ്‌ മുഖങ്ങള്‍
ഞാന്‍ അഴിച്ചുവെയ്ക്കും...


up
0
dowm

രചിച്ചത്:നിധിന്‍ നാരായണ്‍.....
തീയതി:12-06-2013 03:22:26 PM
Added by :NIthin narayan
വീക്ഷണം:303
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


നിതിന്‍
2013-06-12

1) എന്നിലെ പ്രണയത്തിന്ടെ ഉന്മാദം എന്റെ സ്വന്തം ചിത്രമാണ്‌ ഞന്‍ എന്റെ ടൈറ്റില്‍ ചിത്രമായി ഉപയോഗിച്ച്രികുന്നത്...അതിന്ടെ പൂര്‍ണത അത്രയ്കും ഉണ്ട് എന്റെ ജീവിതത്തില്‍....,...ഈ കവിത ഞന്‍ ഒരാള്‍ക് സമര്‍പിക്കുന്നു...

Chinjumol
2013-07-04

2) കമലാദാസിന്റെ ഒരു കവിതയെ അനുസ്മരിപ്പിച്ചു ഈ തലവാചകമo കവിത ഇവിടെ shareചെയ്യാന്‍ താല്പ്പര്യപ്പെടുന്നു ഉന്മാദം ********************** ഒരു രാജ്യമാണ് കോണുകളുടെ ചുറ്റുവട്ടങ്ങളില്‍ ഒരിക്കലും പ്രകാശപൂര്‍ണ്ണമാവാത്ത തീരങ്ങള്‍. എന്നാല്‍, നിരാശതയില്‍ കടന്നുകടന്ന് നിങ്ങള്‍ അവിടെ ചെല്ലുകയാണെങ്കില്‍ കാവല്‍ക്കാര്‍ നിന്നോട് പറയും; ആദ്യം വസ്ത്രമുരിയാന്‍ പിന്നെ മാംസം അതിനുശേഷം തീര്‍ച്ചയായും നിങ്ങളുടെ അസ്ഥികളും. കാവല്‍ക്കാരുടെ ഏക നിയമം സ്വാതന്ത്ര്യമാണ്. എന്തിന്? വിശപ്പു പിടിക്കുമ്പോള്‍ അവര്‍ നിങ്ങളുടെ ആത്മാവിന്റെ ശകലങ്ങള്‍ തിന്നുകപോലും ചെയ്യും. എന്നാല്‍, നിങ്ങള്‍ അപ്രകാശിതമായ ആ തീരത്തു ചെന്നാല്‍ ഒരിക്കലും തിരിച്ചു വരരുത്, ദയവായി, ഒരിക്കലും തിരിച്ചു വരരുത്.


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me