ന്യൂ ജനറേഷനും മുത്തശ്ശിയും  - ഹാസ്യം

ന്യൂ ജനറേഷനും മുത്തശ്ശിയും  

"ഉണ്ണുന്നനേരത്തെഴുന്നള്ളിയാരോ
തിണ്ണയിലൊരിലവിരിച്ചേക്കെടിമോളേ"
പോയകാലത്തിന്റെപ്രൗഡസ്മരണയിൽ
പാവമാമുത്തശ്ശിപയ്യെപ്പറഞ്ഞു
"പ്രാതൽകുശാലായ് വിഴുങ്ങിയല്ലോഅമ്മ
പോയിക്കിട..."മകൾപിറുപിറുക്കുന്നു
മെഡിസിനുചേരുവാൻ തയ്യാറെടുക്കുന്ന
മിഡിധാരിമെല്ലെച്ചിരിച്ചുമൊഴിയുന്നു:
"എക്സ്പെയറിയായമെഡിസിനാണമ്മൂമ്മ;
എത്രയും വേഗമത് ഡിസ്പോസ് ചെയ്യണം "
ക്രിക്കറ്റ് ലൈവ് കണ്ടോണ്ടങ്ങിരിക്കുന്ന
ചെക്കന്റെവകയാംകമന്ററിവരുന്നു:
"സെഞ്ച്വറികാണാതെപോവില്ലതള്ള
ഇഞ്ച്വറിപറ്റിയാ നാംരക്ഷപെട്ടു "
കേട്ടതുകേൾക്കാത്തമട്ടിലാമുത്തശ്ശി
നോട്ടത്തിലൂടെയ്തു :"ഇന്നുഞാൻനാളെനീ "!


up
0
dowm

രചിച്ചത്:വി ടി സദാനന്ദൻ
തീയതി:12-06-2013 09:14:06 PM
Added by :vtsadanandan
വീക്ഷണം:414
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me