കാഷ്വാലിറ്റി  - ഇതരഎഴുത്തുകള്‍

കാഷ്വാലിറ്റി  

"അത്യാഹിത"ത്തിലെ ബെഡ്ഡിൽകിടന്നു കൊ-
ണ്ടലറിക്കരയുന്നിതാരോ
"ആരാണിതേതാണിതെന്താണ് ജല്പനം "
ആരാഞ്ഞു കൊണ്ടെത്തി 'സിസ്റ്റർ'
വയറിലമറ്ത്തിപ്പിടിച്ചുപുളയുന്ന
വയസ്സന്റ്റെതാണാകരച്ചില്
അവശതയ്ക്കാധാരമായകാര്യങ്ങള്
അവതരിപ്പിച്ചു ബന്ധുക്കൾ
പ്രഥമശുശ്രൂഷയ്ക്കുമുതിരാതെകാഷ്വലായ്
പ്രതികരിക്കുന്നുമാലാഖ :-
"ബഹളമുണ്ടാക്കാതെഡോക്ടറ്വരുംവരെ
ബന്ധുക്കള് തടവിക്കൊടുക്കൂ
ഡോക്ടറെപ്പോളെത്തുമെന്നതിനുമറുപടി
ഡോസുകൂട്ടിത്തന്നെകിട്ടി :
"അത്യാവശ്യക്കാര് പ്രൈവറ്റിലേയ്ക്കുപോ
അല്ലെങ്കില് വെയ്റ്റുചെയ്യേണം "
ആശുപത്രിക്കുള്ളിലുണ്ടായിരുന്നോരി -
ലാരോവിളിച്ചു ചോദിച്ചൂ :
*"നൈറ്റിംഗെലിന്റ്റെപിന്ഗാമിയല്ലേ നിങ്ങ -
ളല്പമൊരലിവുകാണിക്കൂ "
"പോക്രിത്തരംപറഞ്ഞാളാകാന്നോക്കിയാൽ
പോലീസിനാലകത്താക്കും "
പൃഷ്ടംകുലുക്കിത്തിരിഞ്ഞുപോകുംവഴി
കഷ്ടമാജീവിമൊഴിയുന്നു!
ആലംബഹീനർക്കൊരാശ്വാസദീപമായ്
നിലകൊണ്ടനൈറ്റിംഗെലെവിടെ ;
തൂവെള്ള വസ്ത്രവും ഉള്ളില് കറുപ്പുമായ്
മേവുന്നൊരീ ജന്തുവെവിടെ!!!
----------------------------------------------------------------------
*ഫ്ലോറ ന്സ് നൈറ്റിംഗേൾ -വിളക്കേന്തിയ വനിത-ആതുരശുശ്രൂഷയുടെ
കാവല് മാലാഖ .


up
0
dowm

രചിച്ചത്:വി ടി sadanandan
തീയതി:16-06-2013 05:01:56 PM
Added by :vtsadanandan
വീക്ഷണം:138
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


suresh
2013-07-06

1) നല്ലവരും കണ്ടേക്കാം


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me