ചെകുത്താന്റ്റെ നാട്  - ഇതരഎഴുത്തുകള്‍

ചെകുത്താന്റ്റെ നാട്  

ദൈവത്തിനേറെപ്രിയപ്പെട്ടനാടിന്നു
ദുഷ്പേര് വിളയുന്നഭൂമി
ഒരുവീട്ടിലുണ്ടുറങ്ങുന്നോര്പരസ്പരം
പകവച്ചുപറയുന്നുപലതും
കണ്ണടച്ചൊട്ടുപാലേറെക്കുടിച്ചവര്
കാണികള്ക്കപഹാസ്യരായി
പലരെയും ചെളിയെറിഞ്ഞാറ്ത്തുരസിച്ചവര്
നിലതെറ്റിവീഴുന്നുചെളിയില്
എഴുതിപ്പതിപ്പിച്ച നിയമാക്ഷരങ്ങളെ
വഴുതുന്ന നാവാല് തിരുത്തി
തലമറന്നെണ്ണതേയ്ക്കുന്നുനക്ഷത്രങ്ങള്
തോളിലേന്തുന്ന തേള്വറ്ഗ്ഗം
രാജവാഴ്ചയ്ക്കറുതിയായതറിവില്ലാതെ
രാത്രിഞ്ചരരായിടുന്നു
നീതിക്കുപൊരുതുന്ന നിറയൗവനത്തിന്റ്റെ
നിലവിളിക്കായ് കൊതിക്കുന്നു
തീബാണമേറ്റിട്ടുമൊട്ടുമേതളരാത്ത
തീവ്രമീ നിശ്ചയദാറ്ഡ്യം
ജലബാണമെയ്തെയ്തുവീഴ്ത്തുവാന് നോക്കുന്നു
സ്ഥലകാലബോധമില്ലാത്തോറ്
അമ്മയെത്തല്യാലുമിവിടൊരുകൂട്ടരു -
ണ്ടതിലൊരുപക്ഷംപിടിക്കാന്
അവകാശമാവശ്യമായിടുമ്പോഴൊക്കെ
അവമതിക്കാനവരിറങ്ങും
ഇടതുകൈചെയ്തതുംവലതുകൈചെയ് വതും
ഇടവിട്ടുചികയുവാനെത്തും
ലിഖിതമായ് ദൃശ്യമായ്‌ ശബ്ദശകലങ്ങളായ്‌
ലിപിയറ്റവറ്ണ്ണനകളായി
സദനാന്തരീക്ഷത്തെ അശ്ലീലമാക്കവേ
സഹനമന്ത്രം നാം ജപിക്കും
വിപണിയില് വിലയേറി വിവശരായീടവേ
വിധിവിഹിതമെന്നു വിലപിക്കും
വാണിഭച്ചന്തവും പെണ്ണി ന്റ്റെതേങ്ങലും
വാടാത്ത വാറ്ത്തയാണിന്നും
വിലയൊട്ടുമില്ലാത്ത നാംസ്വയംസൃഷ്ടിച്ച
വലയില് കുരുങ്ങിക്കിടപ്പൂ
അഴിമതി അവകാശമാക്കി ജയിപ്പവര്
അഴിയെണ്ണിടുംകാലമെങ്ങോ
അതുവരെയിതു ചെകുത്താന്റ്റെ നാടെന്നൊക്കെ
പതിയെപ്പറഞ്ഞുചിരിക്കാം .....


up
0
dowm

രചിച്ചത്:വി ടി സദാനന്ദൻ
തീയതി:25-06-2013 10:03:32 PM
Added by :vtsadanandan
വീക്ഷണം:200
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :