ആയുസ്സു പുസ്തകത്തിലെ ഏടുകൾ അപഹരിക്കപ്പെട്ടപ്പോൾ  - മലയാളകവിതകള്‍

ആയുസ്സു പുസ്തകത്തിലെ ഏടുകൾ അപഹരിക്കപ്പെട്ടപ്പോൾ  

ആത്മാവിലേക്ക് തുളച്ചു കയറുന്ന
കോണ്ക്രീറ്റ് കാടിന്റെ
ചൂട് താങ്ങാനാകാതെ പുറത്തു ചാടി
വെറുതെ കണ്ണും നട്ടിരിക്കുമ്പോൾ,
മുന്നിലുള്ള റോഡിലൂടെ
കുന്നും കാടും പുഴയും
ലോറികളിൽ കയറിപ്പോകുന്നു !
അപ്പോൾ,.നാളെത്തെ മരുഭൂമിയിൽ നിന്നും,
അന്യഗ്രഹങ്ങൾ തേടി പരക്കം പായുന്ന
ഐൻസ്റ്റീന്റെ പിന്മുറക്കാരുടെ
ആരവങ്ങൾക്കിടയിൽ നിന്നും,
തൊണ്ട വരണ്ട ഒരു പക്ഷിയുടെ ആർത്ത നാദം
എന്റെ കാതുകളിൽ വന്നലച്ചു !
തിരിച്ചു കോണ്ക്രീറ്റ് കാടിലേക്ക് കയറിയപ്പോൾ ,
എന്റെ ആയുസ്സു പുസ്തകത്തിലെ
ഏടുകൾ പകുതിയും
ആരോ അപഹരിച്ചത് കണ്ടു ഞെട്ടി ..!


up
0
dowm

രചിച്ചത്:Abdul shukkoor.k.t
തീയതി:24-06-2013 02:14:31 PM
Added by :Abdul shukkoor.k.t
വീക്ഷണം:191
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me