എന്റെ എന്റേതുമാത്രം
എന്റെ എന്റെ എന്റെതെന്നു
ഏറ്റു പാടുന്നു ഞാൻ
തിരുനാമമൊഴിയാതെ
ഓരോരോ വാക്യത്തിലും
എൻ ദ്വയാക്ഷരീ മന്ത്രം
തികയാത്ത രണ്ടക്ഷരം
നിറയാത്തോരെൻ ചിത്തം
മറവാതെ,പിഴയാതെ
ഏറ്റു പാടുന്നു നിത്യം
നിരാർദ്രമെന്നധരവും
ഈ ദ്വയാക്ഷരീ മന്ത്രം
തുടങ്ങുവാനില്ല മറ്റൊരു
വാക്കുമെൻ വാക്യങ്ങളിൽ
ഒടുങ്ങുവാനില്ല മറ്റൊരു
വാക്കുമെൻ വാക്യങ്ങളിൽ
തുടക്കവുമോടുക്കവുമില്ലാതെ
തുടരുന്നു ഞാനെന്നുമീ
ദ്വയാക്ഷരീ മന്ത്രം
സർവനാമം
സർവ വാക്യങ്ങളിലുമുണ്ടാം നാമം
സാർവത്രികമാകും നാമം
സ്വാർത്ഥതന്മാത്ര മുറ്റും നാമം
സർവരുമുരിയാടും നാമം
സർവരോടുമുരിയാടും നാമം
സർവഥാ ചൊല്ലും നാമം
സർവനാശോന്മുഖ കാരണം
മിണ്ടിത്തുടങ്ങുന്ന പിഞ്ചിളം ചുണ്ടിലും
മണ്ടി ത്തുടങ്ങുന്ന ബാലകൻ തന്നിലും
മണ്ടത്തരങ്ങൾ തൻ ഘോഷങ്ങളായിട്ട-
തെന്നിലും നിന്നിലും തുടരുന്നു
അവിരാമമീ അശ്വമേധം
എന്നു തുടങ്ങിയെന്നറിയില്ല ഞാൻ
എന്റെ എന്റെ എന്റേതെന്നു
ആർത്തതും കയർത്തതും
ആദ്യമായ് എന്നോ പറഞ്ഞു
ഞാൻ എന്റെ എന്റേതെന്നു
ആർത്തനായിന്നും പറയുന്നു
ഞാൻ എന്റെ എന്റേതെന്നു
ഈ നിരർഥക ദ്വയാക്ഷരീ മന്ത്രം
ആർദ്രതയില്ലാത്ത നാദം
അപരത്വമരുളുന്ന ശബ്ദം
ആരോടുമന്യത്വമരുളും
ആരെയുമാട്ടിയകറ്റും
നമ്മെ നീച്ചനായ്മാറ്റും നിനാദം
വിശ്വവിശ്രുതവിസ്പോടനതിനും
കാരണ ഭൂതമാം നാദം
ഞാനില്ലാതൊരു വാക്യവും
ഞാനില്ലാതൊരു നിമിഷവും
ഞാനില്ലാതൊരു ദിനവും
ഞാനില്ലാതൊരു രാജ്യവും
ഞാനില്ലാതൊരു ലോകവും
എൻ ദേഹത്തിൽ
തുടിക്കും ജീവന്റെ
അവസാനം വരേക്കും
ഓരോരോ പരമാണുവിലും
ഞാനുമുണ്ടാവും
ഞാനില്ലാത്ത ലോകത്തിൽ
ഞാനെത്തും വരേക്കും
ഞാനെന്നുമുരക്കും
ഞാനെന്ന പദം
ഞാനില്ലാതകിലോ
പൂകാം പരമപദം
ഞാനില്ലാതകിലോ
പൂകാം പരമപദം
Not connected : |