സാക്ഷി
ത്രപ മാറിലേറ്റിയ ഭൂമി തൻ മേനിയിൽ
മഴബീജരേണുക്കളൂർന്നു വീണു.
ഇരുനാമ്പുമുത്തുകളാദ്യമായ് ജീവന്റെ
ചലനങ്ങളായി പുറത്തു വന്നു.
ചെറുനാമ്പതൊന്നിൽ തനുവിലലകളു -
മലയാത്ത പാദവുമുത്ഭവിച്ചു.
മറുനാമ്പിലാരോ ശിരസ്സുമൊരത്ഭുത-
ഗളവും രസനയും കൊത്തിവച്ചു.
മുകിൽമാറു പിന്നെയും മുത്തുക്കുടിച്ചിരു
സഹജരും കാലവും യാത്രയാകെ
ഹരിതയാമിലകൾ തൻ രുചി നോക്കി രസനയാ
സഹജന്റെ തനുവും ഭുജിച്ച്ച നേരം.
നിറകണ്ണിലെരിയുന്ന പകയുമായംബുജം
ചൊരിയുന്നു കണ്ണീർക്കുടങ്ങളായി.
മഴയബ്ദി തീർത്തൊരു മതമില്ലായീശ്വരൻ
മഴ സൃഷ്ടി മൃത്യു തൻ സാക്ഷി
മനുവിന്റെ നാവിൽ പിടഞ്ഞ കാലത്തിന്റെ
ഹൃദയ നോവിന്നേക സാക്ഷി.
മഴ സൂര്യതാപത്തിലലിയുന്ന നന്മ തൻ
മനമുള്ളോരേകയാം സാക്ഷി.
Not connected : |