എഴുന്നള്ളത്ത്‌  - ഹാസ്യം

എഴുന്നള്ളത്ത്‌  

അഴുകിയപൂക്കളലങ്കോലമാക്കിയ
അപഥസഞ്ചാരപഥത്തിലൂടെ
ദിനവേതനക്കാരൊരുക്കിയമഞ്ചലില്
ദീനദയാലു അണഞ്ഞിടുന്നൂ
ഇരുവശത്തെമ്പാടുംതൂക്കിയതോരണം
കരിപൂശിവികൃതമായ്മാറിയിട്ടും
സന്തതസഹചരരൊപ്പമില്ലെങ്കിലും
സങ്കടമാമുഖത്തൊട്ടുമില്ലാ
മായാത്ത കൃത്രിമച്ചിരിയുമായി
മാറിമാറി കൈകൾവീശിടുന്നു
ചീകിയൊതുക്കാമുടിയിഴയൊക്കെയും
തൂകിയവേർപ്പിനാലൊട്ടിടുന്നു
വാടകക്കാരവർതാളാത്മകം
വാഴ്ത്തുന്ന"ഭിനവപുണ്യവാളൻ"
വാസനതൈലം പുരട്ടിയിട്ടും
ആസനത്തില് നിന്നുവാടപൊങ്ങി
വഴിയിറമ്പത്തുമഹാജനങ്ങൾ
വായ്‌ പൊത്തിനിന്നുചിരിച്ചിടുമ്പോൾ
പാതവക്കത്തെ മരത്തിലെ പൈങ്കിളി
പാടുന്നു -"രാജാവ് നഗ്നനാണേ ......!"


up
0
dowm

രചിച്ചത്:വി ടി സദാനന്ദൻ
തീയതി:03-07-2013 09:38:01 PM
Added by :vtsadanandan
വീക്ഷണം:199
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :