മായാതെ .....മധുരമായ് .... - പ്രണയകവിതകള്‍

മായാതെ .....മധുരമായ് .... 

എന്നെക്കുറിച്ചു ഞാനോർക്കുമ്പോളൊക്കെയും
നിന്നെക്കുറിച്ചു ഞാനോർക്കും
ഓർക്കരുതെന്നോർത്തിരിക്കുന്നവേളയിൽ
ഓർമ്മയിൽ മെല്ലെ നീയെത്തും

നിദ്രയിൽ കാണുന്ന സ്വപ്നത്തിലൊക്കെയും
നിന്റെമുഖം നിറയുന്നൂ
ഓർമ്മിച്ചിടാനൊട്ടുമിഷ്ടമില്ലാത്തവ
ഓരോന്നുമോർമ്മയായെത്തിടുന്നു

നഷ്ടസ്വപ്നങ്ങൾക്ക് ഭാവുകം നേർന്നു കൊ-
ണ്ടെന്നെപ്പിരിഞ്ഞതല്ലേ നീ
പിന്നെയും പിന്നെയും ഓർമ്മയിലെത്തിനീ
എന്നെത്തലോടുന്നതെന്തേ ...


up
0
dowm

രചിച്ചത്:വി ടി സദാനന്ദൻ
തീയതി:07-07-2013 06:29:30 PM
Added by :vtsadanandan
വീക്ഷണം:513
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


geetha
2013-07-13

1) നൊസ്റ്റാൽജിയ! നന്ദി സദാനന്ദാ...


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me