പൂച്ചകൾ കരയുന്നതിലെ ഗുട്ടന്സ് - മലയാളകവിതകള്‍

പൂച്ചകൾ കരയുന്നതിലെ ഗുട്ടന്സ് 

മ്യാവൂ ...മ്യാവൂ ...
പരമ്പരാഗത രീതിയിൽ കരഞ്ഞ പൂച്ചയുടെ
തലമണ്ടക്കിട്ടൊരടി കൊടുത്തു കൊച്ചുമോൻ;
അവനു ന്യായീകരണമുണ്ട് :
പൂച്ചക്കരച്ചിലിനു വേണ്ടത് താളമല്ല ,
ആധുനിക രീതിയിൽ
ഭാവുകത്വത്തോടെ കരയാൻ കഴിയണം ...
അങ്ങനെ, ചാള കണ്ടപ്പോൾ
ഭാവുകത്വത്തോടെ കരയാൻ തുടങ്ങിയ
പൂച്ചയുടെ തലമണ്ടക്കിട്ട് ഭാര്യയും കൊടുത്തു ;
അവള്ക്കും ന്യായീകരണമുണ്ട് :
മുമ്പൊക്കെ പൂച്ചയുടെ കരച്ചിൽ കേട്ടാൽ
ചാള ഒന്നല്ല ;
രണ്ടെണ്ണം കൊടുക്കാൻ തോണുമായിരുന്നു !
ഇപ്പോൾ അതിന്റെ ആക്രാന്തം മൂത്ത
കരച്ചിൽ കേൾക്കുമ്പോൾ
എറിഞ്ഞോടിക്കാൻ തോണുന്നു..!
അങ്ങനെ ,
സ്വയരക്ഷക്കു വേണ്ടി പൂച്ച ,
നവഭാവുകത്വത്തോടെ,ദുര്ഗ്രാഹ്യമായി
ആധുനിക്കോത്തര രീതിയിൽ കരയാൻ തുടങ്ങി ..!
മ്യോഹൂയ് ...മ്യോഹൂയ്...
മനസ്സിലാകാത്തതുക്കൊണ്ട്
ഇപ്പോൾ ആര്ക്കും പരാതിയില്ല !
പിന്ക്കുറിപ്പ് :
ഇങ്ങനെ കരയുന്ന പൂച്ചകളുടെ എണ്ണം
കേരളത്തിലെ ഡിഗ്രിക്കാരേക്കാളും കൂടുതലായി ..!


up
0
dowm

രചിച്ചത്:Abdul shukkoor.k.t
തീയതി:07-07-2013 03:34:44 PM
Added by :Abdul shukkoor.k.t
വീക്ഷണം:170
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me