വൃഥാഭാഷണം - തത്ത്വചിന്തകവിതകള്‍

വൃഥാഭാഷണം 

വീട്ടുമുറ്റത്തെ
മരകൊമ്പില്‍ കാക്ക കരഞ്ഞു
ഒരാള്‍ വിരുന്നു വരുന്നു ..
ആരോ പറഞ്ഞു

അകലെ വിപ്രവാസത്ത്തിന്റെ വേദനയില്‍
അയാള്‍ കരഞ്ഞു..
അയാള്‍ നിങ്ങളോ ഞാനോ ആകാം
ഇനിയും ജനിക്കാത്ത മറ്റൊരാള്‍ ആകാം
അറിയാത്ത തീരങ്ങളിലേക്ക്
അലമാലകളാല്‍
എടുത്തെറിയപ്പെട്ട മനുഷ്യന്‍.

ഇന്നലെ ചാറ്റിംഗില്‍ മകള്‍ ചോദിക്കുന്നു..
എന്നെ ത്തൊടാനാകാതെ
ആരാണ് വാപ്പയെ കംപ്യൂട്ടറിനുള്ളില്‍
അടച്ചിട്ടിരിക്കുന്നു ..

ഒരു മൂന്നു വയസ്സുകാരിയുടെ
ചെറിയ ചോദ്യം .

എത്രയോ രാപ്പകാലുകളില്‍
എണ്ണമറ്റ വര്‍ഷങ്ങളില്‍
മനുഷ്യന്‍ അവനോട് ചോദിച്ച ചോദ്യം ..

ആരീ മനുഷ്യരെ
അവര്‍പോലും അറിയാത്ത
ചതുരക്കളങ്ങളില്‍
അടച്ചിട്ടിരിപ്പൂ ..


up
1
dowm

രചിച്ചത്:
തീയതി:06-07-2013 07:18:02 PM
Added by :Yoonus Mohammed
വീക്ഷണം:160
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


vtsadanandan
2013-07-06

1) യാഹുവിന്റ്റെ മാര്ക്കറ്റിംഗ് ...?യൂനുസ് ...

യൂനുസ്‌
2013-07-08

2) ഓ അത് വേണ്ടായിരുന്നു അല്ലെ .. ഓക്കേ ,തിരുത്തി. .

latheef
2013-07-09

3) 'ആരീ മനുഷ്യരെ അവര്‍പോലും അറിയാത്ത ചതുരക്കളങ്ങളില്‍ അടച്ചിട്ടിരിപ്പൂ ..' കൊള്ളാം ശ്ര്ത്തെ..

latheef
2013-07-09

4) ആരീ മനുഷ്യരെ അവര്‍പോലും അറിയാത്ത ചതുരക്കളങ്ങളില്‍ അടച്ചിട്ടിരിപ്പൂ ..


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me