പുഴയോട് - ഇതരഎഴുത്തുകള്‍

പുഴയോട് 

കുഞ്ഞുകരങ്ങളില് മുറുകെ പിടിച്ച
കൈവിരലുകള് എനിക്കു നഷ്ടമായത്
നിന്റെ ആരവത്തിനിടയിലാണ്..
എന്റെ പ്രണയം,
ആരോ ഉപേക്ഷിച്ചുപോയ
കാല്പാടുകള് പോലെ
അനാഥമായതും നിന്റെയീ
മണലില് വച്ചാണ്...
എന്റെ ലോകം - നീ ഗോപനം ചെയ്യിച്ച
ഉരുളന് കല്ലുകള് പോലെ
തേഞ്ഞു പഴകിയതും നിന്റെയീ
തീരത്തു വച്ചു തന്നെയാണ്...
ഈ ഓര്മ്മകളുടെ അന്ത്യത്തില്,
നിന്റെ തെളിഞ്ഞ ജലത്തിനടിയിലെ
അഴുകിയ വേദനകള് പോലെ,
ഞാനും - പിന്നെയീ വിഴുപ്പും
മാത്രം അവശേഷിച്ചു...!


up
0
dowm

രചിച്ചത്:Chinjumol KR
തീയതി:04-07-2013 07:06:07 PM
Added by :Chinjumol KR
വീക്ഷണം:224
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


subramanyan
2013-07-05

1) good

Chinjumol
2013-07-06

2) @subramanyan : നന്ദി ഈ വഴി ആദ്യമായി എത്തിയതിനും ആദ്യത്തെ commentനും.ഈ പ്രോത്സാഹനം എന്നെ സന്തോഷിപ്പിക്കുന്നു.ഇനിയും ഈവഴി വരുമല്ലോ :)


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me