റമദാൻ പെയ്തു തുടങ്ങി ...! - തത്ത്വചിന്തകവിതകള്‍

റമദാൻ പെയ്തു തുടങ്ങി ...! 

----------------------------------------
റമദാൻ പെയ്തു തുടങ്ങി ...!
----------------------------------------

റമദാൻ പെയ്യുകയാണ്
സഹനം വിട്ടുവീഴ്ചയില്ലാതെ ഒഴുകാൻ
മനോതാപങ്ങൾ ഉരുകിത്തീരാൻ
കനിവിന്റെ അരുവികൾ നിറഞ്ഞു നിൽക്കാൻ
കൊടുക്കലിന്റെ ഒഴുക്കിന് വേഗത കൂട്ടാൻ
സ്നേഹത്തിന്റെ പുഴകൾ വറ്റാതെ കാക്കാൻ
സുകൃത പൂക്കൾക്ക് പൂവാടിയാകാൻ
പുണ്യങ്ങൾക്ക് പൂക്കാലം തീർക്കാൻ
അനുതാപത്തിന്റെ വഴികൾ തുറന്നുകൊടുക്കാൻ
ഹൃദയത്തിന്റെ അടരുകളിലടിഞ്ഞ
മാലിന്യങ്ങൾ കഴുകിക്കളയാൻ
കഠിന വ്രതമഴയിൽ ഗതികിട്ടാതെ
പിശാചുക്കൾ ബന്ധിതരാകാൻ
നരക കവാടങ്ങൾ ഒരിക്കലും തുറക്കാതിരിക്കാൻ
പുണ്യങ്ങളുടെ തോരാമഴയിൽ
മനസ്സും ശരീരവും കുളിരുകൊണ്ട്
ദൈവസാമീപ്യമറിയാൻ
ഒഴുക്കിന്റെ ശക്തിയിൽ ദൈവ കൃപയാൽ
സ്വർഗ്ഗ കവാടങ്ങൾ തുറക്കാൻ
റമദാൻ പെയ്തു തുടങ്ങി...
ആത്മദാഹത്തിന് അമൃത് പകരാൻ ...!

മെഹബൂബ്.എം
തിരുവനന്തപുരം


up
0
dowm

രചിച്ചത്:മെഹബൂബ്.എം
തീയതി:13-07-2013 10:35:50 AM
Added by :Mehaboob.M
വീക്ഷണം:246
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :