ക്ഷണിക്കുന്നു നമ്മെ റമദാൻ..!
-------------------------------------------
ക്ഷണിക്കുന്നു നമ്മെ റമദാൻ..!
-------------------------------------------
സഹനം ജീവിതമാക്കി
ജീവിതം സുകൃതം നിറച്ച്
ശീലങ്ങളെ ശാലീനമാക്കി
പരിശീലനക്കളരി റമദാൻ
രോഗാതുര മാനസങ്ങൾക്ക്
മുക്തിക്ക് വഴിയൊരുക്കി
ഭക്തിയുടെ രസം നുകർന്ന്
ഭാവം നന്മയാക്കും വ്രതം
പോരാട്ട ഭൂമിയിതിനി നീ
സ്വന്തത്തോട് സമരകാഹളം
ഇച്ഛകളെ വീറോടെ വെല്ലാൻ
പരിചയൊരുക്കി വ്രതമാസം
ആർത്തിക്കൂട്ടങ്ങൾ നമ്മെ
സ്വസ്ഥമായ് മേയുമ്പോൾ
നേര്കൊണ്ട് പടയെ വെട്ടും
മേച്ചിൽപുറം വ്രത റമദാൻ
നിണംതൂകി ഒഴുകും ശവമൊ-
രുക്കും ധിക്കാരിക്കൂട്ടങ്ങളെ
നന്മയുടെ പടവാൾ വീശി തല-
തെറിപ്പിക്കുമീ വ്രതശക്തി നിത്യം
ജീവിതമിനിയും തുടിക്കാൻ
വേദ സൂക്തികളോതി വീണ്ടും
ഇരവുംപകലും വെളിച്ചമോടെ
ക്ഷണിക്കുന്നു നമ്മെ റമദാൻ..!
മെഹബൂബ്.എം
തിരുവനന്തപുരം
Not connected : |