സാക്ഷി.....! - തത്ത്വചിന്തകവിതകള്‍

സാക്ഷി.....! 

-------------------
സാക്ഷി.....!
-------------------

ഒരുവനോടൊപ്പമുണ്ട്
ദൈവമത് രണ്ടാമനായ്
ഇരുവർക്കുമിടയിലുണ്ടവൻ
മൂന്നാമാനായ് സാക്ഷി

ആരുമടക്കം പറയുന്നില്ല
അവൻ കേൾക്കാതെ
ആരുമൊളിച്ചു വെക്കുന്നില്ല
അവൻ കാണാതെ
കൂരിരുട്ടിൽ ഒളിയുന്നത്
കാണുന്നവനവൻ
ഏതോ മരച്ചില്ലയിൽ
ഒരില അടർന്നു വീഴുന്നതു-
മറിയുന്നവനവൻ ദൈവം
മഹോന്നതൻ നിത്യൻ ..!

മെഹബൂബ്.എം
തിരുവനന്തപുരം


up
0
dowm

രചിച്ചത്:മെഹബൂബ്.എം
തീയതി:13-07-2013 10:38:30 AM
Added by :Mehaboob.M
വീക്ഷണം:169
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :