ജീവിതം ഒരു ശിശിരമാണ്...!
(മഴത്തുള്ളിയും മാരിവില്ലും ഫേസ്ബുക്ക് ഗ്രൂപ്പ് കവിതാ മത്സരം "ശിശിരം" വിജയിയായ ശ്രീ എം.മെഹബൂബിന്റെ മനോഹരമായ കവിത ഇതാ ആസ്വാദകർക്കായി സമർപ്പിക്കുന്നു)
-------------------------------------------
ജീവിതം ഒരു ശിശിരമാണ്...!
-------------------------------------------
ശിശിരം ഒരു ജീവിതമാണ്
ദൈവദത്തമായ പ്രകൃതിക്ക്
പ്രാണന്റെ തുടിപ്പു നൽകുമത്..!
വേനൽ തപിപ്പിച്ച സ്വപ്നങ്ങൾക്ക്
ചിറകു മുളപ്പിക്കുമത്
അന്നം മുട്ടിയവന്റെ
വിളകൾക്ക് മുള നൽകുമത്
സ്വത്വത്തിന്റെ വീണ്ടെടുപ്പ്
ശിശിരത്തിന്റെ പൂവാടിയിലാണ്
ശിശിരത്തിന്റെ സന്തതികളാണ്
ഒഴുക്കും പുഴയും വിളയും...!
ചിലപ്പോൾ ചില വ്യാധികളേയും
പ്രസവിക്കുമത്-ശിശിരകാല വ്യാധികൾ
ക്ഷേമത്തിന്റെ വിതയും
ദുഃഖത്തിന്റെ പ്രളയവും ഉണ്ടതിൽ
വസന്തം വിരിയുന്നത്
ശിശിരത്തിന്റെ താഴ്വരയിലാണ്
ഗ്രീഷ്മം കൊടുമുടിയിലും
ജീവിതം ഒരു ശിശിരമാണ്...!
മെഹബൂബ്.എം
തിരുവനന്തപുരം
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|